Saturday, 27 August 2016

റിയോ റിംഗ്സ് വിജയികൾക്ക് ഹെഡ്മാസ്റ്റർ അബ്ദുൾ ഖാദർ മാസ്റ്റർ സമ്മാനം നൽകുന്നു

റിയോ റിംഗ്സ് വിജയികൾക്ക് സമ്മാനം നൽകി

റിയോ ഒളിo പിക്സുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ റിയോ റിംഗ്സിൽ വിജയിച്ച കുട്ടികൾക്ക് ഹെഡ്മാസ്റ്റർ അബ്ദുൾ ഖാദർ മാസ്റ്റർ സമ്മാനം നൽകി. ഓരോ ദിവസവും നൽകിയ ചോദ്യങ്ങളിൽ നിന്ന് ശരിയുത്തരം നൽകിയവരിൽ നിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു

Monday, 15 August 2016

ഉപ്പ് സത്യാഗ്രഹം ദൃശ്യാവിഷ്കാരം

70ാം സ്വാതന്ത്ര്യ ദിനാഘോഷം G MUP S പള്ളിക്കരയിൽ വിപുലമായ രീതിയിൽ ആ ഘോഷിച്ചു.ദേശഭക്തിഗാനാലാപനം ഇംഗ്ലീഷ് പ്രസംഗം ക്വിസ് മത്സരം ഉപ്പ് സത്യാഗ്രഹം ദൃശ്യാവിഷ്കാരം തുടങ്ങിയവ നടന്നു പായസവിതരണവും ഉണ്ടായിരുന്നു

Friday, 24 June 2016

വായനക്കാർഡ് പ്രദർശനം

ശില്പശാലയിൽ തയാറാക്കിയ വായനാ കാർഡ് ഒന്നാം തരത്തിലേയും രണ്ടാം തരത്തിലേയും കുട്ടികൾ പ്രദർശിപ്പിച്ചപ്പോൾ

Thursday, 23 June 2016

വായനവാരാചരണം - നാലാം ദിവസം

വായനവാരാചരണത്തോടനുബന്ധിച്ച് എൽ.പി. കുട്ടികൾക്ക് വായനാ കാർഡ് നിർമാണ ശിൽപശാല സംഘടിപ്പിച്ചപ്പോൾ . മുതിർന്ന ക്ലാസ്സിലെ ചിത്രകാരന്മാരായ കുട്ടികൾ വായന കാർഡിനനുയോജ്യമായ ചിത്രങ്ങൾ വരയ്ക്കാൻ പരിശീലിപ്പിക്കുന്നു

Wednesday, 22 June 2016

വായനവാരാചരണം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനവാരാചരണത്തിന്റെ മൂന്നാം ദിനത്തിൽ ഹിന്ദി വായന മത്സരം നടത്തുന്ന '

Monday, 20 June 2016

വായന വാരാചരണം

വാക്കൂഞ്ഞാലിൽ എന്ന് നാമകരണം ചെയ്ത വായനവാരാചരണ പരിപാടി - ' കേരളത്തിൽ അറിയപ്പെടുന്ന കവിയും  നോവലിസ്റ്റും ആയ സുറാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Thursday, 16 June 2016

മധുരം മലയാളം

മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിൽ നടന്ന മധുരം മലയാളം പദ്ധതിയുടെ ഭാഗമായി അഞ്ച് പത്രങ്ങൾ ശ്രീമാൻ കുഞ്ഞിരാമൻ - പാക്കം ജെ സി ചാപ്റ്റർ കോർഡിനേറ്റർ സ്പോൺസർ ചെയ്യുന്നു

Friday, 27 November 2015

ഭരണഘടനദിനം


ലേഖന മത്സരവിജയികൾ-
ആദർശ്,ഫായിസ,ഷഫീർ.
ക്വിസ് മത്സരവിജയികൾ-
ആദർശ്,സെബാസ്റ്റ്യൻ,നിഹാൽ.

Thursday, 12 November 2015

ദേശീയ പക്ഷിനിരീക്ഷണദിനം

'ഇന്ത്യയിലെ പക്ഷിമനുഷ്യൻ' എന്നറിയപ്പെടുന്ന ഡോ;സാലിം അലിയുടെ ജന്മദിനം ദേശീയ പക്ഷിനിരീക്ഷണദിനമായി ആചരിക്കുന്നു.ദിനാചരണത്തോടനുബന്ധിച്ച് 7എ യിലെ ആദർശ് 'തീരവാണി'യിലൂടെ സാലിം അലിയെ പരിചയപ്പെടുത്തുന്നു..