Saturday 15 August 2015

സ്വാതന്ത്ര്യദിനാഘോഷം- 2015

സ്വാതന്ത്ര്യസമരചരിത്രത്തിലെ കേരളമണ്ണിൻറെ ചെറുത്തുനില്പും ബലിദാനവും അനാവരണം ചെയ്തുളള രംഗാവിഷ്കാരം കുട്ടികൾക്ക് വിജ്ഞാനപ്രദമായി. ബ്രിട്ടീഷ് പട്ടാളക്കാരുടെ പൈശാചിക ആക്രമണത്തിന് മുന്നിൽ മലബാറിലെ ദേശസ്നേഹികളായ ജനത കാണിച്ച സമരവീര്യവും അവർക്കുണ്ടായ കഷ്ടനഷ്ടങ്ങളും പുതുതലമുറകളെ ഓർമ്മിപ്പിച്ചു കൊണ്ടുളള മലബാർ കലാപവും വാഗൺ ട്രാജഡിയുമാണ് കുട്ടികൾ രംഗത്ത് അവതരിപ്പിച്ചത്.ബ്രിട്ടി
ഷ് പട്ടാളക്കാരും മലബാറിലെ സ്വാതന്ത്ര്യസമര സേനാനികളും രംഗത്തെത്തിയത് കുട്ടികൾക്ക് കൗതുകമായി.സ്കൂളിലെ 50 jകുട്ടികളാണ് അരങ്ങത്തെത്തിയത്.പ്രീ പ്രൈമറി കുട്ടികളുടെ നൃത്തശില്പവും സ്വാതന്ത്യസമര ക്വിസ് മത്സരവും നടന്നു.പായസമധുരം നുണഞ്ഞാണ് കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്.
    ആഘോഷപരിപാടിക്ക് ഹെഡ്മാസ്റ്റർ ശങ്കരൻ നമ്പൂതിരി മാസ്റ്റർ, പി ടി എ പ്രസിഡണ്ട് മൂക്കൂട് മുഹമ്മദ്,കെ ഹരിദാസ്,കെ രാജീവൻ, ഷംസുദ്ദീൻ സി എച്ച്, പി രാമചന്ദ്രൻ, സുമയ്യത്ത്, നിമ്മി എന്നിവർ നേതൃത്വം നൽകി.

Wednesday 5 August 2015

സ്കൂൾ തെരെഞ്ഞെടുപ്പ് 2015

തികച്ചും ജനാധിപത്യമായ രീതിയിൽ ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ മാതൃകയിൽ ഇന്ന് സ്കൂൾ തെരെഞ്ഞെടുപ്പ് നടന്നു. രണ്ട് പോളിംഗ് ബൂത്തുകളിലായി നടന്ന തെരെഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർമാരേയും പോളിംഗ് ഓഫീസർമാരെയും കുട്ടികളിൽ നിന്നും നിയമിച്ചു. വോട്ടർമാരെ നിയന്ത്രിക്കുന്നതിനായി കുട്ടിപ്പോലീസിനേയും വിന്യസിച്ചു. ഓഫീസിൽ നിന്നും തെരെഞ്ഞെടുപ്പ് സാമഗ്രികൾ കൈപറ്റി പോളിംഗ് ഉദ്യോഗസ്ഥർ അതതു ബൂത്തുകളിലേക്കു പോവുകയും ബൂത്ത് സജ്ജീകരിക്കുകയും ചെയതു. വേട്ടേഴ്സ് ലിസ്റ്റിൽ നിന്നും വോട്ടു റു ടെ പേര് വിളിച്ചു പറയുകയും തുടർന്ന് കൈ വിരലിൽ മഷി പുരട്ടി ബാലറ്റ് പേപ്പർ അതത് ഉദ്യോഗസ്ഥരിൽ നിന്നും കൈപറ്റി വോട്ടിംഗ് ക്യാബിനിലേക്കു പോകുന്ന വിദ്യാർത്ഥി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാഗധേയം നിർണയിക്കുന്ന മഹത്തായ കർമത്തിൽ ഭാഗഭാക്കാകുന്നതോടൊപ്പം തൻ്റെ വോട്ടവകാശം ഊട്ടി ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
ക്ലാസ്സ് തല തെരെഞ്ഞെടുപ്പും സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പും ക്ലിപ്ത സമയത്തിനു ശേഷം അവസാനിച്ചപ്പോൾ ബൂത്ത് ഓഫീസർമാർ ബാലറ്റ് പെട്ടികൾ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് തിരിച്ചേൽപ്പിച്ചു.
ഉച്ചയ്ക്കു ശേഷം കൗണ്ടിംഗ് ഓഫീസർമാർ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ ബാലറ്റ് പെട്ടി തുറന്ന് എണ്ണി തിട്ടപ്പെടുത്തി; തുടർന്ന് നടന്ന അസംബ്ലിയിൽ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്കൂൾ ലീഡറായി ഏഴാംതരത്തിലെ ആയിഷത്ത് മിസിരിയയെ തെരെഞ്ഞെടുത്തു.