Friday 31 October 2014

കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷത്തിൻറെ ഭാഗമായി "കേരളീയം"പ്രദർശനം സംഘടിപ്പിച്ചു.കേരളത്തിൻറെ തനിമയും സംസ്കാരവും വിളിച്ചോതുന്ന  വൈവിധ്യമാർന്ന വസ്തുക്കൾ,ചിത്രങ്ങൾ,ശേഖരങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പ്രദർശനം വീക്ഷിച്ചു.

Wednesday 29 October 2014

സാമൂഹ്യശാസ്ത്രമേള

ഷാഹിദ്&തുഫൈൽ-ഫസ്റ്റ് എ ഗ്രേഡ് (എൽ പി കലക്ഷൻ)

പ്രവൃത്തി പരിചയമേള

ഫാത്തിമ പി -തേർഡ് എ ഗ്രേഡ് (ഫാബ്രിക് പ്രിൻറിംഗ് -യു.പി)

പ്രവൃത്തി പരിചയമേള

അഖിൽ എ കെ -സെക്കണ്ട് എ ഗ്രേഡ് (ഫാബ്രിക് പെയ്റ്റിംഗ് -യു പി)

പ്രവൃത്തി പരിചയമേള

ഷക്കീർ -സെക്കണ്ട് എ ഗ്രേഡ് (വേസ്റ്റ് മെറ്റീരിയൽ -യു പി)

പ്രവൃത്തി പരിചയമേള

കദീജ പി-ഫസ്റ്റ് എ ഗ്രേഡ് (കാർഡ്& സ്ട്രോ ബോർഡ്-യു പി)

സ്കൂൾ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയ മേള-2014-ബേക്കൽ സബ്ജില്ല.

മുഹമ്മദ് അഫ്രാസ്-ഫസ്റ്റ് എ ഗ്രേഡ്(കാർഡ്&സ്ട്രോ ബോർഡ്)-എൽ പി

Tuesday 21 October 2014

കലാപ്രതിഭകൾ അരങ്ങുണർത്തിയപ്പോൾ..

പരമാവധി കുട്ടികൾക്ക് അവസരമൊരുക്കിയുളള സ്കൂൾതല കലോത്സവം ശ്രദ്ധേയമായി.ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ വിവിധയിനങ്ങളിലായി കുട്ടികൾ മാറ്റുരച്ചു.ഒപ്പന,മോണോആക്ട്,മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങൾ കൈയടിയോടെ കുട്ടികളും രക്ഷിതാക്കളും ആസ്വദിച്ചു.ആറാം തരം വിദ്യാർഥി അനിക് കൃഷ്ണൻറെ( കുച്ചുപ്പിടി) അരങ്ങേറ്റവും ഉണ്ടായി.

കലോത്സവം രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ പവിത്രൻ മാസ്റ്റർ ,പിടിഎ പ്രസിഡണ്ട് മുക്കൂട് മുഹമ്മദ് .സത്താർ മാസ്റ്റർ,കെ രാജീവൻ മാസ്റ്റർ.കെ ഹരിദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Saturday 18 October 2014

ഉത്സവ പ്രതീതിയിൽ കായികമേള

ജി എച്ച് എസ് എസ് പളളിക്കരയുടെ മൈതാനത്തിലെ മൺതരികളെയും കാണികളെയും ത്രസിപ്പിച്ചുകൊണ്ട് ജി എം യു പി എസ് പളളിക്കരയുടെ കായികമേള അരങ്ങേറി.ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.കൂടുതൽ വേഗം,കൂടുതൽ ഉയരം,കൂടുതൽ കരുത്ത് എന്നിവ ലക്ഷ്യമിട്ട് കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന വാശിയേറിയ മത്സരത്തിലൂടെ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഗ്രൗണ്ട് കീഴടക്കി.സ്വന്തമായി ഗ്രൗണ്ടില്ലെന്ന പരിമിതി മറികടന്നുകൊണ്ട് മേളയുടെ ചിട്ടവട്ടങ്ങൾ പാലിച്ചാണ് മേള നടത്തിയത്.വിജയികൾക്ക് തൽസമയം മെഡലുകൾ സമ്മാനിച്ചു.

കുട്ടികളുടെ മാർച്ച് പാസ്റ്റോടെയാണ് മേള തുടങ്ങിയത്.ജി എച്ച് എസ് എസ് പളളിക്കരയിലെ ഹെഡ്മാസ്റ്റർ വിജയകുമാർ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു.വാർഡ് മെമ്പർ കെ ഇ എ ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എ പവിതൻ മാസ്റ്റർ പതാക ഉയർത്തി.വാർഡ് മെമ്പർ രാജേന്ദ്രപ്രസാദ്, പി  ടി എ പ്രസിഡണ്ട് മുക്കൂട് മുഹമ്മദ്,കെ രാജീവൻ,കെ ഹരിദാസ്,തൻസീഹ എന്നിവർ സംസാരിച്ചു.