ഇത്തവണത്തെ സമാധാനത്തിനുളള നൊബേൽ സമ്മാനത്തിന് കൈലാഷ് സത്യാർഥിയും മലാല യൂസഫ് സായിയും അർഹരായി.
മധ്യപ്രദേശിൽ ജനിച്ച കൈലാഷ് സത്യാർഥി ബാലചൂഷണത്തിനെതിരെ പ്രവർത്തിക്കുന്നു.ഇതിനായി 26 -മത്തെ വയസിൽ ജോലി ഉപേക്ഷിച്ചു.പാഠപുസ്തകങ്ങൾ വാങ്ങാൻ കഴിയാത്ത കുട്ടികൾക്കായി 'ബുക് ബാങ്ക്' ആരംഭിച്ചു .'ബച്പൻ ബചാവോ ആന്ദോളന്' തുടക്കമിട്ടു.80,000ലേറെ കുട്ടികളെ ബാലവേലയിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിച്ചു.വിദ്യാഭ്യാസ അവകാശ നിയമത്തിനായുളള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചു.
പാകിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തിയതിന് താലിബാൻ ഭീകരരുടെ ആക്രമണത്തിനിരയായി മരണത്തിൻറെ വക്കോളമെത്തിയ പെൺകുട്ടിയാണ് മലാല.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുളള പോരാട്ടം തുടരുകയാണ് മലാല.
പുരസ്കാര ജേതാക്കൾക്ക് ജി.എം.യു.പി.സ്കൂൾ പളളിക്കര-സാമൂഹ്യശാസ്ത്ര ക്ളബ്ബിൻറെ അഭിനന്ദനങ്ങൾ.....!
No comments:
Post a Comment