Saturday, 18 October 2014

ഉത്സവ പ്രതീതിയിൽ കായികമേള

ജി എച്ച് എസ് എസ് പളളിക്കരയുടെ മൈതാനത്തിലെ മൺതരികളെയും കാണികളെയും ത്രസിപ്പിച്ചുകൊണ്ട് ജി എം യു പി എസ് പളളിക്കരയുടെ കായികമേള അരങ്ങേറി.ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങളിൽ കുട്ടികൾ മാറ്റുരച്ചു.കൂടുതൽ വേഗം,കൂടുതൽ ഉയരം,കൂടുതൽ കരുത്ത് എന്നിവ ലക്ഷ്യമിട്ട് കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന വാശിയേറിയ മത്സരത്തിലൂടെ കുട്ടികൾ അക്ഷരാർത്ഥത്തിൽ ഗ്രൗണ്ട് കീഴടക്കി.സ്വന്തമായി ഗ്രൗണ്ടില്ലെന്ന പരിമിതി മറികടന്നുകൊണ്ട് മേളയുടെ ചിട്ടവട്ടങ്ങൾ പാലിച്ചാണ് മേള നടത്തിയത്.വിജയികൾക്ക് തൽസമയം മെഡലുകൾ സമ്മാനിച്ചു.

കുട്ടികളുടെ മാർച്ച് പാസ്റ്റോടെയാണ് മേള തുടങ്ങിയത്.ജി എച്ച് എസ് എസ് പളളിക്കരയിലെ ഹെഡ്മാസ്റ്റർ വിജയകുമാർ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു.വാർഡ് മെമ്പർ കെ ഇ എ ബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എ പവിതൻ മാസ്റ്റർ പതാക ഉയർത്തി.വാർഡ് മെമ്പർ രാജേന്ദ്രപ്രസാദ്, പി  ടി എ പ്രസിഡണ്ട് മുക്കൂട് മുഹമ്മദ്,കെ രാജീവൻ,കെ ഹരിദാസ്,തൻസീഹ എന്നിവർ സംസാരിച്ചു.

No comments:

Post a Comment