Friday, 17 October 2014

വിഷമുക്ത പച്ചക്കറിക്കായി പളളിക്കര ഗ്രാമം

മാരക വിഷാംശമുളള പച്ചക്കറികളിൽ നിന്ന് മുക്തമാകാൻ പളളിക്കര ഗ്രാമം തയാറെടുക്കുന്നു.കുടുംബകൃഷി ഏറ്റെടുത്ത് മാതൃകയാവുകയാണ് ഇവിടുത്തെ വീട്ടുകാർ. കുടുംബകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിവകുപ്പും നാട്ടുകാരും വിദ്യാർഥികളും രംഗത്തെത്തിയതോടെയാണിത്.കൃഷിഓഫീസറും,പി ടി എ പ്രതിനിധികളും,വിദ്യാർഥികളും  ഗൃഹസന്ദർശനം നടത്തി വീടുകളിൽ പച്ചക്കറി വിത്തുകൾ നട്ടു.'നമ്മുടെ പച്ചക്കറി നമ്മുടെ മണ്ണിൽ,''വിഷരഹിത പച്ചക്കറി' എന്നീ ആശയങ്ങളിലൂന്നി കുടുംബകൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി.പളളിക്കര കൃഷിഓഫീസർ വേണുഗോപാലൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഹെഡ്മാസ്സർ എ പവിത്രൻ,പിടിഎ പ്രസിഡണ്ട് മുക്കൂട് മുഹമ്മദ്,പുത്തൂർ കുഞ്ഞഹമ്മദ്,ഹമീദ്,കെ ഹരിദാസ്,കു ശ്രീകല,മുബഷീർ,തൻസീഹ എന്നിവർ സംസാരിച്ചു.

No comments:

Post a Comment