പരമാവധി കുട്ടികൾക്ക് അവസരമൊരുക്കിയുളള സ്കൂൾതല കലോത്സവം ശ്രദ്ധേയമായി.ഗ്രൂപ്പടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ വിവിധയിനങ്ങളിലായി കുട്ടികൾ മാറ്റുരച്ചു.ഒപ്പന,മോണോആക്ട്,മാപ്പിളപ്പാട്ട് തുടങ്ങിയ ഇനങ്ങൾ കൈയടിയോടെ കുട്ടികളും രക്ഷിതാക്കളും ആസ്വദിച്ചു.ആറാം തരം വിദ്യാർഥി അനിക് കൃഷ്ണൻറെ( കുച്ചുപ്പിടി) അരങ്ങേറ്റവും ഉണ്ടായി.
കലോത്സവം രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ പവിത്രൻ മാസ്റ്റർ ,പിടിഎ പ്രസിഡണ്ട് മുക്കൂട് മുഹമ്മദ് .സത്താർ മാസ്റ്റർ,കെ രാജീവൻ മാസ്റ്റർ.കെ ഹരിദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment