Wednesday 5 August 2015

സ്കൂൾ തെരെഞ്ഞെടുപ്പ് 2015

തികച്ചും ജനാധിപത്യമായ രീതിയിൽ ഇന്ത്യൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ മാതൃകയിൽ ഇന്ന് സ്കൂൾ തെരെഞ്ഞെടുപ്പ് നടന്നു. രണ്ട് പോളിംഗ് ബൂത്തുകളിലായി നടന്ന തെരെഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസർമാരേയും പോളിംഗ് ഓഫീസർമാരെയും കുട്ടികളിൽ നിന്നും നിയമിച്ചു. വോട്ടർമാരെ നിയന്ത്രിക്കുന്നതിനായി കുട്ടിപ്പോലീസിനേയും വിന്യസിച്ചു. ഓഫീസിൽ നിന്നും തെരെഞ്ഞെടുപ്പ് സാമഗ്രികൾ കൈപറ്റി പോളിംഗ് ഉദ്യോഗസ്ഥർ അതതു ബൂത്തുകളിലേക്കു പോവുകയും ബൂത്ത് സജ്ജീകരിക്കുകയും ചെയതു. വേട്ടേഴ്സ് ലിസ്റ്റിൽ നിന്നും വോട്ടു റു ടെ പേര് വിളിച്ചു പറയുകയും തുടർന്ന് കൈ വിരലിൽ മഷി പുരട്ടി ബാലറ്റ് പേപ്പർ അതത് ഉദ്യോഗസ്ഥരിൽ നിന്നും കൈപറ്റി വോട്ടിംഗ് ക്യാബിനിലേക്കു പോകുന്ന വിദ്യാർത്ഥി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഭാഗധേയം നിർണയിക്കുന്ന മഹത്തായ കർമത്തിൽ ഭാഗഭാക്കാകുന്നതോടൊപ്പം തൻ്റെ വോട്ടവകാശം ഊട്ടി ഉറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
ക്ലാസ്സ് തല തെരെഞ്ഞെടുപ്പും സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പും ക്ലിപ്ത സമയത്തിനു ശേഷം അവസാനിച്ചപ്പോൾ ബൂത്ത് ഓഫീസർമാർ ബാലറ്റ് പെട്ടികൾ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് തിരിച്ചേൽപ്പിച്ചു.
ഉച്ചയ്ക്കു ശേഷം കൗണ്ടിംഗ് ഓഫീസർമാർ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ ബാലറ്റ് പെട്ടി തുറന്ന് എണ്ണി തിട്ടപ്പെടുത്തി; തുടർന്ന് നടന്ന അസംബ്ലിയിൽ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്കൂൾ ലീഡറായി ഏഴാംതരത്തിലെ ആയിഷത്ത് മിസിരിയയെ തെരെഞ്ഞെടുത്തു.

No comments:

Post a Comment