Tuesday, 24 February 2015

മെട്രിക്മേള

ഗണിതബോധനം രസകരവും എളുപ്പവുമാക്കുന്നതിന് മെട്രിക്മേള.3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായുളള പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി.സമയം,നീളം,ഉളളളവ്,തൂക്കം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുളള പ്രത്യേക മൊഡ്യൂൾ പ്രകാരമായിരുന്നു മേള.അളവുകൾ ഊഹിച്ചുപറയൽ,അളന്നെഴുതൽ,വർക്ക്ഷീറ്റുകൾ,ഗണിതകേളികൾ എന്നിവയിലൂടെയുളള പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തുന്നു.ഓരോ യൂണിറ്റവസാനവും ക്ളാസ്സിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു മേള.രാജീവൻ മാസ്റ്റർ,രാമചന്ദ്രൻ മാസ്റ്റർ,സുമയ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പിടിഎ വൈസ് പ്രസിഡണ്ട് പുത്തൂർ കുഞ്ഞഹമ്മദ് അധ്യക്ഷനായിരുന്നു.

Saturday, 21 February 2015

ഫെബ്രുവരി 21-മാതൃഭാഷദിനം

ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോകമെമ്പാടും മാതൃഭാഷദിനമായി ആചരിക്കുന്നു.1952 ൽ ധാക്കയിൽ ഭരണഭാഷയായി ഉറുദു അടിച്ചേല്പിച്ചതിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികൾക്കുനേരെ പാകിസ്ഥാൻ പോലീസ് വെടിവെക്കുകയും വിദ്യാർത്ഥികൾ മരിച്ചുവീഴുകയും ചെയ്തു.ഇതിൻറെ ഓർമ്മയ്ക്കായാണ് 2000 മുതൽ ഫെബ്രുവരി 21 മാതൃഭാഷദിനമായി ആചരിക്കുന്നത്.
ദിനാചരണത്തിൻറെ ഭാഗമായി മലയാളത്തിൻറെ മഹിമ വിളിച്ചോതുന്ന കവിതകളുടെ പ്രദർശനം ഉണ്ടായി.പഴയ ലിപികളും മലയാള അക്കങ്ങളും കുട്ടികൾ പരിചയപ്പെട്ടു .മലയാളം എൻറെ ഭാഷ *എന്ന വിഷയത്തിൽ കുട്ടികളുടെ ആകാശവാണിയിൽ പ്രഭാഷണം നടത്തി.പ്രശസ്ത എഴുത്തുകാരുടെ മാതൃഭാഷദിന സന്ദേശം വായിച്ചു.

Wednesday, 11 February 2015

ഫീൽഡ് ട്രിപ്പ്

ആറാംതരത്തിലെ വിദ്യാർത്ഥികൾ പഠനപ്രവർത്തനത്തിൻറെ ഭാഗമായി മാവുങ്കാലിലെ മിൽമ യൂണിറ്റ്,നെയ്ത്ത്ശാല,മയിലാട്ടിയിലെ  സെറികൾച്ചർ കേന്ദ്രം എന്നിവ സന്ദർശിച്ചു.മിൽമയുടെ വിവിധ ഉല്പന്നങ്ങളും ഉല്പാദനരീതിയും നേരിട്ട് കണ്ടും ചോദിച്ചും മനസ്സിലാക്കി.പരമ്പരാഗത നെയ്ത്ത്-ചർക്കയുടെയുടെയും തറിയുടെയും പ്രവർത്തനങ്ങൾ ,ഉല്പന്നങ്ങൾ എന്നിവ കണ്ടു.കൊക്കൂണിൽ നിന്ന് നൂലുണ്ടാക്കുന്ന വിധം മനസ്സിലാക്കി .