Sunday, 6 September 2015

....കുട്ടിയധ്യാപകർ ക്ലാസ്സിലെത്തിയപ്പോൾ....

പളളിക്കര: സഹപാഠികൾക്ക് അറിവ് പകർന്നുനൽകി കുട്ടികൾ അധ്യാപകദിനാഘോഷത്തിൽ പങ്കാളികളായി.ദേശീയ അധ്യാപക ദിനാഘോഷത്തിൻറെ ഭാഗമായി ജി എം യു പി സ്കൂൾ പളളിക്കരയിലെ വിദ്യാർത്ഥികളാണ് അധ്യാപകരായി കുട്ടികൾക്ക് മുന്നിലെത്തിയത്.അധ്യാപകവൃത്തിയുടെ മഹത്വം ഉൾക്കൊളളുന്നതിനും ഗുരുക്കൻമാരോടുളള ആദരവ് പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് കുട്ടികൾ അധ്യാപകരായി എത്തിയത്.പ്രത്യേക പരിശീലനം ലഭിച്ച 15 കുട്ടികൾ പാഠഭാഗങ്ങളുമായി ക്ലാസ്മുറികളിലെത്തി.കഥയും പാട്ടുമായെത്തിയ കുട്ടിയധ്യാപകരുമായി സംവദിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി.വിദ്യാർത്ഥികൾ അധ്യാപകർക്ക് സ്നേഹപൂക്കൾ സമ്മാനിച്ച് ആശംസകൾ നേർന്നു.ഹെഡ്മാസാറ്റർ പി ശങ്കരൻ നമ്പൂതിരി , പി വി ശ്യാമള ടീച്ചർ, പി ശ്രീകല ടീച്ചർ,ഷംസുദ്ദീൻ മാസ്റ്റർ,മീസിരിയ,ആദർശ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment