Wednesday, 25 December 2013

ക്രിസ്ത്മസ് ദിനാശംസകള്‍

എല്ലാവര്‍ക്കും ജി എം യു പി എസ് പള്ളിക്കരയുടെ സ്നേഹം നിറഞ്ഞ "ക്രിസ്ത്മസ് ദിനാശംസകള്‍"

Sunday, 22 December 2013

പാചകം

പാചകം

അഭിമുഖം

അഭിമുഖം

പുസ്തക പരിചയം

പുസ്തകം : കാപ്പിരികളുടെ നാട്ടില്‍



രചയിതാവ് : എസ് കെ പൊറ്റക്കാട്
     '1949-ല്‍ എസ് കെ പൊറ്റക്കാട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യഘട്ടങ്ങളിലെ ചില കാഴ്ചകളുടേയും അനുഭവങ്ങളുടേയും വിവരണങ്ങളാണ് പൊറ്റക്കാട് 'കാപ്പിരികളുടെ നാട്ടില്‍' എന്ന ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.അതില്‍ നിന്നും കിഴക്കേ ആഫ്രിക്കയിലെ ഇന്ത്യക്കാര്‍'എന്ന ഒരു ഭാഗമാണ് ‍‍‍‍ഞന്‍ ആസ്യദിച്ച് കുറിക്കാന്‍ പോകുന്നത്.
     'പീഠാ പഞ്ചാര' പുഞ്ചിരി തൂകിക്കൊണ്ടുള്ള കാപ്പിരികളുടെ ചോദ്യം. ഇന്ത്യക്കാരാണ് അവിടെ സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള കടകളുടെ ഉടമ. കാപ്പിരികള്‍ അവരോട് ചോദിക്കുകയാ കുറച്ച് സൗജന്യം തരണമെന്ന്. തുണികളിലാണ് അധികവും സൗജന്യം ചോദിക്കുക.എന്നാല്‍ ഇന്ത്യക്കാരുടെ സൂത്രം കണ്ടോ കാപ്പിരികള്‍ നാല് വാര തുണി എന്ന് പറഞ്ഞാല്‍ മൂന്നു വാര അളക്കും.ആ സമയം തുടങ്ങും ആ വാക്ക്. 'പീഠാ പഞ്ചാരാ'ന്നു പറഞ്ഞാല്‍ അര വാര കൂട്ടിക്കൊടുക്കും.കടക്കാരന് അര വാര ലാഭവും സൗജന്യം കൊടുക്കുന്നത് കണ്ട് ആളുകളുടെ വരവും കൂടുന്നു. അവര്‍ക്ക് ഒന്നുമുതല്‍ അഞ്ച് വരെ എണ്ണാനറിയൂ....പക്ഷെ ഈ കാപ്പിരികള്‍ക്കുണ്ടോ ഈ സൂത്രം അറിയുന്നു.എണ്ണാനറിയാത്തവരല്ലേ....
 ആളുകളെ വഞ്ചിച്ചുണ്ടാക്കിയ കാശ് കൊണ്ട് ഇവിടുത്തെ ഇന്ത്യക്കാര്‍ അവിടെ കോടീശ്യരന്‍ മാരാകുന്നു.ആ നാട്ടിലെ മിക്ക കടകളിലും ഇങ്ങനെ തന്നെയാണ് നടക്കുന്നത്.അവിടെ വെള്ളക്കാരുമുണ്ട് കട നടത്താന്‍. എന്നാല്‍ കാപ്പിരികള്‍ വെള്ളക്കാരുടെ കടയില്‍ പോവില്ല.കാരണം കാപ്പിരികള്‍ക്ക് വേണ്ടുന്ന സാധനങ്ങളൊന്നും അവിടെന്ന് കിട്ടിയെന്ന് വരില്ല.നമ്മുടെ സ്വതന്ത്ര്യ ഭാരതത്തില്‍ നിന്നും അവിടെ കുടിയേറിയവരില്‍ അധികവും ഗുജറാത്തികളാണ്.ആഫ്രിക്കയിലെ ഇന്ത്യക്കാരെ മൊത്തം അവര്‍ ഏഷ്യക്കാരെന്ന വകുപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതില്‍ ചെറിയ ശതമാനം ചൈനക്കാരും, ആഫ്രിക്കയിലെ ഒരു സ്ഥലത്ത് ഗുജറാത്തികളാണ് അധികവും.അവിടുത്തെ മാതൃഭാഷ തന്നെ ഗുജറാത്തിയായി അംഗീകരിച്ചിരിക്കുകയാണ്.ഇപ്പോള്‍ അവിടെ സ്യകാര്യവിദ്യാലയത്തില്‍ പോലും ജോലി കിട്ടണമെങ്കില്‍ ഗുജറാത്തിഭാഷ
അറിയല്‍ നിര്‍ബന്ധമാണ് പോലും.അവിടെ അത്രയും പ്രാധാന്യമുണ്ട് 
 ഗുജറാത്തികള്‍ക്ക്.കിഴക്കേ ആഫ്രിക്കയില്‍ 180000ത്തില്‍ പരം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക് പറയുന്നത്. 
           സമ്പാദ്യം നിലനിര്‍ത്താന്‍ വേണ്ടി അവര്‍ തങ്ങളുടെ മഹത്തായ ഇന്ത്യന്‍ ദേശീയത്യത്തെപ്പോലും വില്‍ക്കാന്‍ മടിക്കില്ലെന്ന് ഗുജറാത്തികള്‍ ആഫ്രിക്കക്കാരോട് പറഞ്ഞതായി 'കാപ്പിരികളുടെ നാട്ടില്‍' എന്ന ഗ്രന്ഥത്തിലൂടെ എസ് കെ പൊറ്റക്കാട് വായനക്കാരിലേക്ക് എത്തിക്കുന്നു.നമ്മുടെ കേരളത്തില്‍ തന്നെ വിദേശികളൊക്കെകൊണ്ട് പൊറുതിമുട്ടുകയാണ്.അതു പോലെത്തന്നെയാണ് ആഫ്രിക്കക്കാര്‍ക്ക് നമ്മെ....
         പൊറ്റക്കാട് ആഫ്രിക്കന്‍ ഭാഷ കൂടി കലര്‍ത്തി എഴുതിയത് കൊണ്ട് ഈ യാത്രാവിവരണം വായിക്കാന്‍ ബഹു രസമാണ്.ആ നാട്ടിലെ പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ബഹുരസമാണ്.നല്ല രസമുള്ള വാക്കുകള്‍. 'ഡൂക്കാ' (പീടിക ) 'പീഠാ പഞ്ചാര' ( സൗജന്യം തരണം ) എന്നൊക്കെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആഫ്രിക്കന്‍ പുതുപുത്ത൯ വാക്കുകള്‍.
        വായനക്കാരെ ആകര്‍ഷിക്കത്തക്ക വിധത്തിലാണ് എസ് കെ പൊറ്റക്കാട് ഈ പുസ്തകം രചിച്ചത്.ഇതിലെ പ്രധാന ഭാഗങ്ങളാണ്, ആഫ്രിക്കയുടെ മണ്ണില്‍,ബൈറ,ദക്ഷിണ റൊഡേഷ്യ തുടങ്ങിയവ.ഒമ്പത് ഭാഗങ്ങളായാണ് ഈ പുസ്തകം പൊറ്റക്കാട് രചിച്ചത്.ഇത് വായിച്ചപ്പോള്‍ ആഫ്രിക്കയെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിവ് ലഭിച്ചു.മാത്രമല്ല ആഫ്രിക്കയില്‍ എത്തണമെന്ന ചിന്ത എന്നില്‍ പൊട്ടി വിടര്‍ന്നു.

                                             റിസ്വാന്‍ എ എം
                                              7 എ