Sunday, 22 December 2013

കവിത



                    കാഴ്ച


           പാട്ടിന്റെ പാലാഴി പോലെ വിങ്ങിടും 
           മുത്തണി പോലെന്റെ സ്പര്‍ശനവും
                   കനകക്കിരീടം ചാര്‍ത്തണിഞ്ഞ്
                   സൂര്യനെ കാണാനൊന്നു മോഹം
           പുഞ്ചപ്പാടത്ത് ചേറ്റിളകും 
           പെണ്ണിനെ കാണാനൊന്നു മോഹം
                   കണ്ണാരം പൊത്തിക്കളിക്കുമീ ചങ്ങാതി-
                   ക്കൂട്ടത്തെ കാണാനൊന്നു മോഹം
            മാനത്ത് മണ്ടിക്കളിക്കും പവിഴമാ-
            മമ്പിളിയെ കാണാനൊന്നു മോഹം
                   ശ്യാമകോമളമായ് പുഞ്ചിരി തൂകുമീ
                   പൂക്കളെ കാണാനൊന്നു മോഹം
            നിത്യ നിര്‍മ്മലമായ് കള കളമൊഴുകുമീ
            അരുവിയെ കാണാനൊന്നു മോഹം
                    പൂമരച്ചില്ലയില്‍ കല പില കൂട്ടുമീ
                    പൈങ്കിളിയെ കാണാനൊന്നു മോഹം
             അമ്മ പറഞ്ഞ കഥയിലെ 
             മാടപ്രാവിനെ കാണാനൊന്നു മോഹം
                     കണ്ണീര്‍ കുടമായി ചിമ്മിവരുന്നൊരു 
                     പേമാരിയെ കാണാനൊന്നു മോഹം
              പച്ച പുതക്കുമീ പിച്ചക ക്കൂട്ടിലെ 
              കച്ചയെ കാണാനൊന്നു മോഹം
                     സൗരമണ്ഡലപ്പൂങ്കാവിലും ഹര്‍ഷമായ്
                     എന്നും വസിക്കാനൊന്നു മോഹം
              എല്ലാം കാണാനും എന്തും രസിക്കാനും 
              വെളിച്ചം തന്നില്ലല്ലോ തമ്പായേ.............
                                              

                                        റംസീന കെ കെ
                                              7 ബി. 

No comments:

Post a Comment