യാത്രാവിവരണം
മയൂഷയുടെ ഡയറി
ഈ ദിവസം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചുവെയ്ക്കം.അത്രയും നല്ല ഒരു അനുഭവമാണ് എനിക്ക് അന്ന് ലഭിച്ചത്.രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റു.പ്രഭാതകൃത്യങ്ങള്‍ ചെയ്തു ഞാന്‍ സ്കൂളിലേക്കു തിരിച്ചു.മകരമാസത്തിലെ തണുപ്പാര്‍ന്ന കാറ്റ് വീശിക്കൊണ്ടേയിരുന്നു.
സ്കൂളില്‍ എല്ലാവരും എത്തിയിട്ടില്ലായിരുന്നു.കുറച്ച് നേരം കഴിഞ്ഞപ്പോള്‍ എല്ലാവരും വന്നു.പക്ഷെ ബസ്സ് മാത്രം എത്തിയില്ല.ബസ്സിനെയും കാത്ത് ഞങ്ങളവിടെ നിന്നു.ബസ്സ് എത്തിയ ഉടനെ കുട്ടികളെല്ലാം ഓടിച്ചാടി ബസ്സിലേക്ക് കയറി.ഞാനും ബസ്സില്‍കയറി എന്റെ സീറ്റ് ഉറപ്പിച്ചു.ഞങ്ങളുടെ യാത്ര തുടര്‍ന്നു.
ആദ്യം ഞങ്ങള്‍ പോയത് ഏഴിമല നേവല്‍ അക്കാദമി.ബസ്സില്‍ എല്ലാവരും തുള്ളിച്ചാടുകയാണ്.കുറച്ച് കഴിഞ്ഞ് ഞാനും അവരൊന്നിച്ച് ചേര്‍ന്നു.
ഇടയില്‍ വച്ച് രവീന്ദ്രന്‍ മാഷും,സുമയ്യ ടീച്ചറും,പ്രഭ ടീച്ചറും വന്നു.അങ്ങനെ ഞങ്ങള്‍ ഏഴിമല നേവല്‍ അക്കാദമിയില്‍ എത്തി.
ആദ്യം തന്നെ ഞങ്ങള്‍ കണ്ടത് ഒരു ഹെലികോപ്റ്ററെയും,
യുദ്ധ കപ്പലിനേയുമാണ്.
അതായിരുന്നു ഏറ്റവും ചെറിയ കപ്പല്‍.അതിനും പത്തിരട്ടി വലിയ കപ്പല്‍ ഉണ്ടത്രെ.ഞങ്ങള്‍ ട്രാക്കിന്റെ അടുത്ത് ചെന്നു.400 മീറ്റര്‍ റൈസിന്റെ ട്രാക്കാണത്.
അതിലൂടെ ഓടി നോക്കി.ഓടിക്കഴിഞ്ഞപ്പോഴേക്കും എല്ലാവരും തളര്‍ന്നു പോയി.പിന്നെ ഞങ്ങള്‍ അവര്‍ പരേഡ് നടത്തുന്നിടത്തേക്കും പോയി.
അവിടെന്ന് ഒരാള്‍ ഇംഗ്ളീഷില്‍ എന്തൊക്കെയോ പറഞ്ഞു.പക്ഷെ ഞങ്ങള്‍ക്കതൊന്നും മനസ്സിലായില്ല.ഹരി മാഷ് ഞങ്ങള്‍ക്ക് അവരെന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കി തന്നു.അവിടെ ഒരു സ്വിമ്മിംങ് പൂള്‍ ഉണ്ടായിരുന്നു.അതില്‍ നല്ല തണുത്തവെള്ളമായിരുന്നു.അത് കണ്ടപ്പോള്‍ എനിക്ക് അതില്‍ ഇറങ്ങിക്കളിക്കാന്‍ തോന്നി.പിന്നെ ഞങ്ങള്‍ ബോട്ടിംങിന്റെ സ്ഥലത്തേക്ക് ചെന്നു.അവിടെ ഒരുപാട് ബോട്ടും തോണിയും ഉണ്ടായിരുന്നു.ഞങ്ങള്‍ അതൊക്കെ കണ്ടു.പിന്നെ ഞങ്ങള്‍ ബീച്ചിലേക്ക് തിരിച്ചു.
അവിടെ ഞങ്ങള്‍ കുറച്ച് നേരം നിന്നു.കാറ്റാടിയുടെ കായ നിറയെ കിടപ്പുണ്ട്.അതില്‍ നിന്നും ഒന്നെടുത്തു.നല്ല ഭംഗി ഉണ്ടായിരുന്നു അതിനെ കാണാന്‍.അവിടെ നിന്നും ഞങ്ങള്‍ മാടായി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് ചെന്നു.അവിടെ നിന്നാണ് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചത്.ഭക്ഷണവും കഴിച്ച് ഞങ്ങളുടെ യാത്ര തുടര്‍ന്നു.പിന്നെ പോയത് സ്നൈക്ക് പാര്‍ക്കിലേക്കാണ്.
പലതരം പാമ്പുകള്‍ അവിടെ ഉണ്ടായിരുന്നു.അവിടെ നിന്നും ഒരാള്‍ പാമ്പിനെക്കുറിച്ച് പലതും ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.
ചേരയെ തൊടാനുള്ള അവസരവും നല്‍കി.കുറേപ്പേര്‍ ആ അവസരം മുതലാക്കി.പാമ്പുകള്‍ മാത്രമല്ല ചില മൃഗങ്ങളെയും കാണാന്‍ പറ്റി.
അതും കണ്ടു വരുമ്പോഴേക്കും ദാഹം അനുഭവപ്പെട്ടു.കുപ്പിയിലാണെങ്കില്‍ വെള്ളമില്ല.അത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് ടീച്ചര്‍ വെള്ളം സംഘടിപ്പിച്ചു തന്നു.പിന്നെ പയ്യാമ്പലം ബീച്ചിലേക്ക് യാത്ര തിരിച്ചു.കുറച്ച് നേരം ഊഞ്ഞാലാടിയും മറ്റും കളിച്ചു.

പിന്നെ ഞങ്ങള്‍ ഐസ്ക്രീം കഴിച്ചു.എന്നിട്ട് കടലിനരികിലേക്ക് ചെന്നു.കടലില്‍ കുറേ നേരം കളിച്ചു.
സമയം വൈകിയതറിഞ്ഞില്ല.അവിടെ നിന്നും മടങ്ങി ബസ്സില്‍ കയറി തിരിച്ച് സ്കൂളിലേക്കുള്ള യാത്ര തുടങ്ങി.ബസ്സില്‍ പാട്ടും ഡാന്‍സുമായി ആകെ ബഹളമായിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങി.അതുകൊണ്ടു തന്നെ പാട്ട് നിര്‍ത്തി എല്ലാവരും സീറ്റില്‍ ഇരുന്നു.വെറുതെ ഇരിക്കണ്ടെ എന്ന് വിചാരിച്ച് കുഞ്ഞിക്കൂനന്‍ എന്ന പുസ്തകം വായിച്ചു.പൂച്ചക്കാട് എത്തിയപ്പോള്‍ എന്റെ അച്ചന്‍ അവിടെ നില്‍പുണ്ടായിരുന്നു.ഞാനവിടെ ഇറങ്ങി.ഈ യാത്ര എനിക്ക് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭനമായി ഹൃദയത്തിന്റെ താളുകളില്‍ ഒരു ഓര്‍മ്മക്കുറിപ്പായി കുറിച്ചുവെയ്ക്കും.......................
ശുഭം!
No comments:
Post a Comment