Monday, 29 December 2014

പച്ചക്കറി വിളവെടുപ്പ്

സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നുളള വിളവെടുപ്പ് ആഘോഷമായി.വെണ്ട,ചീര,ചേന ,കോവക്ക എന്നിവയുടെ വിളവെടുപ്പാണ് പ്രധാനമായും നടന്നത്.ഇവ ഉച്ചഭക്ഷണത്തിന് വിഭവമായി.സ്കൂൾ ഇക്കോക്ളബ്ബിൻറെ നേതൃത്വത്തിലാണ് തോട്ടത്തിൻറെ പരിചരണം നടക്കുന്നത്.

Friday, 19 December 2014

ക്രിസ്മസ് ആഘോഷം

പ്രീ പ്രൈമറി കുട്ടികൾ ക്രിസ്മസിനെ വരവേറ്റപ്പോൾ..

Thursday, 18 December 2014

അന്താരാഷ്ട്ര അറബിദിനം

അന്താരാഷ്ട്ര അറബി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഗൃഹപ്രശ്നോത്തിരി മത്സരം സംഘടിപ്പിച്ചു.അറബിക്ളബ്ബിൻറെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ ചോദ്യാവലി വിതരണം ചെയ്തു.

അന്താരാഷ്ട്ര അറബി ദിനാഘോഷം 2014 കുട്ടികൾ ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി.


Wednesday, 17 December 2014

പെഷവാർ കൂട്ടക്കുരുതി-കുട്ടികൾ പ്രതിഷേധിച്ചു

ലോകത്തെ ഞെട്ടിച്ച പെഷവാർ കൂട്ടക്കൊലയിൽ പ്രതിഷേധിച്ചും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി.പാകിസ്താനിലെ പെഷവാറിൽ സൈനീക സ്കൂളിലെ കൂട്ടികളെയും അധ്യാപകരെയുമാണ് ഭീകരർ ദാരുണമായി കൊലപ്പെടുത്തിയത്.നൂറിലേറെ പേർ കൊലപ്പെട്ടു.ലോകത്തെമ്പാടും കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.ആക്രമണത്തിനെതിരെ കുട്ടികൾ ആകാശവാണിയിലൂടെ പ്രതികരിച്ചു


Friday, 5 December 2014

നീതിയുടെ അനശ്വര വിളക്ക്

നീതിയുടെ കാവലാൾ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഓർമ്മയായി.ഐക്യകേരളത്തിൻറെ ആദ്യ ആഭ്യന്തര-നിയമ മന്ത്രി,അഭിഭാഷകൻ,പൊതുപ്രവർത്തകൻ,വാഗ്മി,ഗ്രന്ഥകാരൻ, മനുഷാവകാശപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി.ജനപക്ഷ വിധികളിലൂടെ ഇന്ത്യ കണ്ട എക്കാലത്തേയും ന്യായാധിപനായി.അനീതിക്കെതിരെയുളള മുഴങ്ങുന്ന ശബ്ദമായി.നിയമനിർമ്മാണം,നിർവ്വഹണം,പരിപാലനം എന്നിവയിൽ പങ്കാളി.
  1915 നവംബർ 15 ന് ജനനം.അഭിഭാഷകനായിരുന്ന വി വി രാമയ്യരുടെയും നാരായണി അമ്മാളിൻറെയും മകൻ.1952 ൽ മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957 ലെ ആദ്യ മന്ത്രിസഭയിൽ നിയമം,ആഭ്യന്തരം, ജയിൽ, സാമൂഹ്യക്ഷേമം,വൈദ്യുതി,ജലം തുടങ്ങിയ വകുപ്പൈകൾ കൈകാര്യം ചെയ്തു.1968ൽ ഹൈക്കോടതി ജഡ്ജിയായി.1973 ൽ സുപ്രിംകോടതി ജഡ്ജി.1999 ൽ പത്മവിഭൂഷൺ ലഭിച്ചു.
  ജസ്റ്റിസ് കൃഷ്ണയ്യർക്ക് സാമൂഹ്യശാസ്ത്ര ക്ളബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു.കൃഷ്ണയ്യരെ കുറിച്ചുളള പ്രത്യേക പരിപാടി 'തീരവാണി'യിൽ അഖിൽ അവതരിപ്പിച്ചു.

Tuesday, 2 December 2014

പിറന്നാൾദിനത്തിൽ അക്ഷരമധുരം

ഇന്ന് ഏഴാംതരത്തിലെ മൈനൂറയുടെ ജന്മദിനം.പിറന്നാൾ സമ്മാനമായി സ്കൂൾലൈബ്രറിയിലേക്ക് മൈനൂറ പുസ്തകങ്ങൾ നൽകി.മൈനൂറയ്ക്ക് പിറന്നാളാശംസകൾ....!

പ്രസംഗകലയിലേക്ക് കാൽവെപ്പ്

ഏഴാംതരം മലയാളത്തിൽ  പ്രസംഗകലയുമായി ബന്ധപ്പെട്ട പഠനപ്രവർത്തനത്തിൻറെ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ച് കുട്ടികൾ പ്രസംഗിക്കുന്നു...

Monday, 1 December 2014

സാക്ഷരം വിജയപ്രഖ്യാപനം

പിന്നാക്കക്കാർക്കുളള പ്രത്യേക പരിശീലനം-സാക്ഷരം പരിപാടിയുടെ വിജയപ്രഖ്യാപനം വിവിധ പരിപാടികളോടെ നടന്നു.51 ദിവസത്തെ പരിശീലന പരിപാടിയാണ് സ്കൂൾ വിജയകരമായി പൂർത്തിയാക്കിയത്. ദിവസവും ഒരു മണിക്കൂർ അധിക സമയം ഉപയോഗപ്പെടുത്തിയുളള ക്ളാസ്,ഓരോ 10 ദിവസം കഴിയുമ്പോഴുളള പ്രത്യേക വിലയിരുത്തൽ, ഓരോ ദിവസവും വർക്ക്ഷീറ്റുകളും അവയുടെ തൽസമയ വിലയിരുത്തലും,സഹവാസ ക്യാമ്പ് ,സാഹിത്യസമാജം,സർഗാത്മക രചനാ ശില്പശാല,വായനാ സാമഗ്രികളുടെ വിതരണം എന്നിവ പരിപാടിയുടെ സവിശേഷതകൾ ആയിരുന്നു.
സാക്ഷരം പ്രഖ്യാപനത്തിൻറെ ഉദ്ഘാടനം വാർഡ് മെമ്പർ കെ ഇ എ ബക്കർ നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ പവിത്രൻ മാസ്റ്റർ,പി ടി  എ പ്രസിഡണ്ട് മുക്കൂട് മുഹമ്മദ്,വൈസ് പ്രസിഡണ്ട് പുത്തൂർ കുഞ്ഞഹമ്മദ്,മദർ പി ടി എ പ്രസിഡണ്ട് ഖദീജ എന്നിവർ സംസാരിച്ചു.സാക്ഷരം കുട്ടികൾക്കുളള വായനാ സാമഗ്രികളുടെ വിതരണം കാസ്ക് കല്ലിക്കാൽ ക്ളബ്ബിൻറെ ഭാരവാഹികൾ നിർവ്വഹിച്ചു.പുസ്തകങ്ങൾ അടങ്ങിയ കിറ്റ് ക്ളബ്ബ് സംഭാവന നൽകുകയായിരുന്നു.സാക്ഷരം കുട്ടികളുടെ സർഗാത്മക രചനകൾ ഉൾച്ചേർത്ത 'ഒന്നാനാം കുന്നിൻമേൽ...'കയ്യെഴുത്ത് മാസിക ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

കുട്ടികൾ തയ്യാറാക്കിയ "ഒന്നാനാം കുന്നിന്മേൽ " കയ്യെഴുത്ത് പ്രതി 

പ്രധനധ്യപകൻ ശ്രി പവിത്രൻ സർ സ്വാഗത പ്രസംഗം നടത്തുന്നു

വാർഡ്‌ മെമ്പർ ശ്രി . ബക്കർ സക്ഷരം വിജയ പ്രഖ്യാപനം നടത്തുന്നു