Friday, 5 December 2014

നീതിയുടെ അനശ്വര വിളക്ക്

നീതിയുടെ കാവലാൾ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഓർമ്മയായി.ഐക്യകേരളത്തിൻറെ ആദ്യ ആഭ്യന്തര-നിയമ മന്ത്രി,അഭിഭാഷകൻ,പൊതുപ്രവർത്തകൻ,വാഗ്മി,ഗ്രന്ഥകാരൻ, മനുഷാവകാശപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായി.ജനപക്ഷ വിധികളിലൂടെ ഇന്ത്യ കണ്ട എക്കാലത്തേയും ന്യായാധിപനായി.അനീതിക്കെതിരെയുളള മുഴങ്ങുന്ന ശബ്ദമായി.നിയമനിർമ്മാണം,നിർവ്വഹണം,പരിപാലനം എന്നിവയിൽ പങ്കാളി.
  1915 നവംബർ 15 ന് ജനനം.അഭിഭാഷകനായിരുന്ന വി വി രാമയ്യരുടെയും നാരായണി അമ്മാളിൻറെയും മകൻ.1952 ൽ മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1957 ലെ ആദ്യ മന്ത്രിസഭയിൽ നിയമം,ആഭ്യന്തരം, ജയിൽ, സാമൂഹ്യക്ഷേമം,വൈദ്യുതി,ജലം തുടങ്ങിയ വകുപ്പൈകൾ കൈകാര്യം ചെയ്തു.1968ൽ ഹൈക്കോടതി ജഡ്ജിയായി.1973 ൽ സുപ്രിംകോടതി ജഡ്ജി.1999 ൽ പത്മവിഭൂഷൺ ലഭിച്ചു.
  ജസ്റ്റിസ് കൃഷ്ണയ്യർക്ക് സാമൂഹ്യശാസ്ത്ര ക്ളബ്ബ് ആദരാഞ്ജലികൾ അർപ്പിച്ചു.കൃഷ്ണയ്യരെ കുറിച്ചുളള പ്രത്യേക പരിപാടി 'തീരവാണി'യിൽ അഖിൽ അവതരിപ്പിച്ചു.

No comments:

Post a Comment