Thursday, 29 January 2015

സാന്ത്വനസ്പർശവുമായി പളളിക്കരയിലെ കുരുന്നുകൾ

നന്മയുടെ പ്രകാശവുമായി കുട്ടികൾ സമൂഹത്തിലേക്കിറങ്ങിയപ്പോൾ രോഗം തളർത്തിയ ശരീരത്തിനും മനസ്സിനും പുതുജീവൻ.ഇരുപത് വർഷത്തിലേറെയായി കിടപ്പിലായ അരയാൽതറയിലെ ഹമീദിന് വീൽചെയർ സമ്മാനിച്ച് ജി എം യു പി സ്കൂളിലെ കുട്ടികൾ മാതൃകയായി.കുട്ടികൾ സ്വരുക്കൂട്ടിയ സഹായനിധിയിൽ നിന്നാണ് 'സാന്ത്വനം' കൂട്ടായ്മ കൈത്താങ്ങുമായി മുന്നോട്ടുവന്നത് .അശരണർക്ക് ആശ്വാസമാകുന്ന കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.

Tuesday, 13 January 2015

2015 അന്താരാഷ്ട്ര മണ്ണ് വർഷം

കലോത്സവ താരങ്ങൾ

ജില്ല കലോത്സവം യു പി വിഭാഗം അറബി ഗാനത്തിലും അറബി പദ്യംചൊല്ലലിലും രണ്ടാം സ്ഥാനം നേടി ഷർഫിയയും അറബി മോണോആക്ടിൽ എ ഗ്രേഡ് നേടി ഷഹലയും ആഭിമാനതാരങ്ങളായി..