നന്മയുടെ പ്രകാശവുമായി കുട്ടികൾ സമൂഹത്തിലേക്കിറങ്ങിയപ്പോൾ രോഗം തളർത്തിയ ശരീരത്തിനും മനസ്സിനും പുതുജീവൻ.ഇരുപത് വർഷത്തിലേറെയായി കിടപ്പിലായ അരയാൽതറയിലെ ഹമീദിന് വീൽചെയർ സമ്മാനിച്ച് ജി എം യു പി സ്കൂളിലെ കുട്ടികൾ മാതൃകയായി.കുട്ടികൾ സ്വരുക്കൂട്ടിയ സഹായനിധിയിൽ നിന്നാണ് 'സാന്ത്വനം' കൂട്ടായ്മ കൈത്താങ്ങുമായി മുന്നോട്ടുവന്നത് .അശരണർക്ക് ആശ്വാസമാകുന്ന കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.
No comments:
Post a Comment