Wednesday, 24 June 2015

വായനവാരാചരണം നാലാം ദിവസം - "വാക്കിൻ മുഖങ്ങൾ'' - ഫോട്ടോ അനാച്ഛാദനം

മലയാള സാഹിത്യ ലോകത്തെ മഹാരഥന്മാരായ ഇരുപതോളം സാഹിത്യനായകന്മാരുടെ ഛായ ചിത്രങ്ങൾ അനാച്ഛാദനം ചെയ്ത് ശ്രീ.നിർമൽകുമാർ മാസ്റ്റർ സംസാരിച്ചു.

Tuesday, 23 June 2015

വായനവാരാചരണം മൂന്നാം ദിവസം: 'കഥാ വരമ്പത്ത് "- കഥ -

ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ സജീവമായി എഴുതുന്ന നോവലിസ്റ്റും, കഥാ രചയിതാവുമായ ശ്രീ.നാരായണൻ അമ്പലത്തറ വായനവാരാചരണത്തിൻ്റെ മൂന്നാം ദിവസമായ ഇന്ന് കഥ - വായനയും രചനയും എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികളുമായി സംവദിച്ചു കഥകൾ പറഞ്ഞും, ബഷീർ തുടങ്ങിയ വിവിധ  കഥാകാരന്മാരുടെ കഥകൾ പരിചയപ്പെടുത്തിയും സദസ്സ് മനോഹരമാക്കി.
പരിപാടിയിൽ അധ്യക്ഷം വഹിച്ചത് പ്രധാനാധ്യാപകൻ ശ്രീ .പി .ശങ്കരൻ നമ്പൂതിരി മാസ്റ്റർ ആയിരുന്നു. വിദ്യാരംഗം കോർഡിനേറ്റർ ഷംസുദ്ദീൻ മാസ്റ്റർ സ്വാഗതവും ഏഴാം തരത്തിലെ ഷക്കീർ നന്ദിയും പറഞ്ഞു.

Monday, 22 June 2015

വായനവാരാചരണം രണ്ടാം ദിവസം " കവിതയിലെ മയിൽ പീലി "

ഇന്നത്തെ നമ്മുടെ അതിഥി നാടക സംവിധായകനും ഗാന രചയിതാവും, വാഗ്മിയുമായ ശ്രീ.ഗോപകുമാർ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. അധ്യക്ഷ സ്ഥാനമലങ്കരിച്ച പി.ശങ്കരൻ മാസ്റ്റർ ഒ.എൻ.വി കവിത കൾ ആലപിച്ച് സദസ്സ് ഹൃദ്യമാക്കി.ഷംസുദ്ദീൻ മാസ്റ്റർ സ്വാഗതവും, ആദർശ് നന്ദിയും പറഞ്ഞു -

Friday, 19 June 2015

വായനവാരാചരണം, വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

ഞങ്ങളുടെ സ്കൂളിൽ വെച്ചു നടന്ന വിദ്യാരംഗം കലാ സാഹിൽ വേദി, വായനദിനാചരണം ഉദ്ഘാടനം ഗ്രന്ഥശാല പ്രവർത്തകനും, മൊഗ്രാൽപുത്തൂർ സ്കൂൾ അധ്യാപകനുമായ ശ്രീ.വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ ശ്രീ.പി.ശങ്കരൻ നമ്പൂതിരി സാർ അധ്യക്ഷത വഹിച്ചു.ശ്രീ.ഷംസുദ്ദീൻ മാസ്റ്റർ സ്വാഗതവും രാജീവ് സാർ, ഹരിദാസ് സാർ, സുരേന്ദ്രൻ സാർ എന്നിവർ ആശംസയും പറഞ്ഞു.




ഏറ്റവും 
കൂടുതൽ 
പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കുന്ന 
കുട്ടിക്ക് 50 പുസ്തകങ്ങൾ ഉപഹാരമായി നൽകുമെന്ന് വേണുഗോപാലൻ സാർ പ്രഖ്യാപിച്ചു.



 പുസ്