Tuesday, 25 November 2014

അസംബ്ലി ഉപജില്ലാ വിദ്യാഭ്യാസ ആപ്പീസർ അഭിസംബോധന ചെയ്യുന്നു




രണ്ടാം ക്ലാ സിലെ കുട്ടിയിൽ നിന്നും ജന്മദിന സമ്മാനമായി എ ഇ ഓ പുസ്തകം ഏറ്റുവാങ്ങുന്നു 

Monday, 24 November 2014

നനയ്ക്കാം...വിളവെടുക്കാം....

ചേന വിളവെടുപ്പ്

സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുത്ത ചേന.10 കിലോഗ്രാമിലധികം തൂക്കമുളള ചേന ഉച്ചഭക്ഷണത്തിന് കൂട്ടുകറിക്കായി ഉപയോഗിച്ചു.

Saturday, 22 November 2014

കഥപറയുമ്പോൾ...സെമിനാർ

ഏഴാംതരം മലയാളത്തിലെ 'അടയ്ക്ക പെറുക്കുന്നവർ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കഥയെഴുത്തിൻറെ രീതിയെക്കുറിച്ചുളള സെമിനാർ-'കഥപറയുമ്പോൾ' സംഘടിപ്പിച്ചു.കഥപറയുന്ന ആൾ,കഥയുടെ തുടക്കവും ഒടുക്കവും, കഥാപാത്രങ്ങളുടെ അവതരണം,പ്രയോഗങ്ങളും സവിശേഷതകളും എന്നീ വിഷയങ്ങളിലായിരുന്നു പ്രബന്ധാവതരണം.മലയാളത്തിലെ പ്രശസ്തരായ കഥാകൃത്തുക്കളുടെ കഥകൾ പരിശോധിച്ച് ഗ്രൂപ്പിൽ ചർച്ച ചെയ്താണ് കുട്ടികൾ  പ്രബന്ധങ്ങൾ തയാറാക്കിയത്.
അഖിൽ സ്വാഗതം പറഞ്ഞു.കുബ്റ,ഹഫ്സത്ത്, ശ്രുതി,സൽവ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സമീഹ മോഡറേറ്റർ ആയിരുന്നു.പ്രണവ് നന്ദി പറഞ്ഞു.സെമിനാർ പതിപ്പ് ഹെഡ്മാസ്റ്റർ എ പവിത്രൻമാസ്റ്റർ പ്രകാശനം ചെയ്തു.

എൻറെ എഴുത്ത്

ആറാംതരം മലയാളത്തിലെ 'ചോമൻറെ ദുഃഖം' എന്ന പാഠഭാഗത്തിലെ ഒരു സംഭവം സീമന്തിനി പത്രവാർത്തയാക്കിയപ്പോൾ..

Friday, 21 November 2014

പിറന്നാൾസമ്മാനമായി പുസ്തകങ്ങൾ

അർജുനും സഞ്ജയും തങ്ങളുടെ ജന്മദിനത്തിൽ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു.പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ പവിത്രൻ മാസ്റ്റർ അവർക്ക് ജന്മദിനാശംസകൾ നേരുന്നു...


Thursday, 20 November 2014

തേജസ് -പാഠശാല ക്വിസ്

തേജസ് പത്രത്തിൻറെ പാഠശാല ക്വിസ് മത്സരത്തിൽ ആയിഷത്ത്  സഹദിയ 7ബി ഒന്നാം സ്ഥാനം നേടി. പത്രത്തിൻറെ ഉപഹാരം ഹെഡ്മാസ്റ്റർ സഹദിയയ്ക്ക് നൽകുന്നു.  അഭിനന്ദനങ്ങൾ....!

Wednesday, 19 November 2014

ജില്ല സാമൂഹ്യശാസ്ത്രോത്സവം-ഉജ്ജ്വലവിജയവുമായി ജി എം യു പി സ്കൂൾ പളളിക്കര

കേരവൃക്ഷത്തിൻറെ വൈവിധ്യമാർന്ന ഉപയോഗങ്ങൾ വെളിപ്പെടുത്തുന്ന പ്രദർശനത്തിന് കാസറഗോഡ് ജില്ല സാമൂഹ്യശാസ്ത്രോത്സവത്തിൽ അംഗീകാരം.എൽ പി വിഭാഗം കളക്ഷനിലാണ് നാലാംതരം വിദ്യാർത്ഥികളായ ഷഹനാസും തുഫൈലും എ ഗ്രേഡോടെ ഒന്നാമതായത്. തെങ്ങുമായി ബന്ധപ്പെട്ട നൂറിലേറെ വസ്തുക്കളുടെയും വിവിധങ്ങളായ ഭക്ഷ്യവസ്തുക്കളുടെയും പ്രദർശനമാണ് നടന്നത്.തെങ്ങോല കൊണ്ടുളള കളിപ്പാട്ടങ്ങൾ.തെയ്യച്ചമയങ്ങൾ.പുഡിംഗ്,വിത്തുകൾ,പൊങ്ങ്,തെങ്ങിൻറെ വിവിധഭാഗങ്ങൾ,കൗതുകവസ്തുക്കൾ,ചക്കര,അടുക്കളഉപകരണങ്ങൾ,ഏറ്റുകൊണ്ട,കൊരമ്പ,ഈർക്കിൽ രൂപങ്ങൾ തുടങ്ങിയവ കാണികൾക്ക് കൗതുകക്കാഴ്ചയായി.


തുഫൈലും ഷഹനാസും അസംബ്ലിയിൽ  പ്രധാനാധ്യാപകനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു 

Tuesday, 18 November 2014

ഏഴാംതരത്തിലെ കുട്ടികൾ 'കഥപറയുന്പോൾ' എന്ന സെമിനാറിനെ തുടർന്ന് തയ്യാറാക്കിയ കയ്യെഴുത്തു പ്രതി അസംബ്ലിയിൽ പ്രധാനാധ്യാപകൻ പ്രകാശിപ്പിച്ചപ്പോൾ


ജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എൽ പി ശേഖരണ മത്സരത്തിൽ തെങ്ങ് വിഷയമായെടുത്ത് പ്രദർശിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷാനവാസും തുഫൈലും


ജില്ല പ്രവൃത്തി പരിചയമേള-ഖദീജയ്ക്ക് എ ഗ്രേഡോടെ മൂന്നാം സ്ഥാനം

കാസറഗോഡ് ജില്ല പ്രവൃത്തി പരിചയമേളയിൽ യു പി വിഭാഗം കാർഡ്&സ്ട്രോ ബോർഡ് ഇനത്തിൽ ഖദീജ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഖദീജയ്ക്ക് അഭിനന്ദനങ്ങൾ..!

ജില്ല പ്രവൃത്തി പരിചയമേള-മുഹമ്മദ് അഫ്രാസിന് ഒന്നാം സ്ഥാനം

കാസറഗോഡ് ജില്ല പ്രവൃത്തി പരിചയമേളയിൽ എൽ പി വിഭാഗം കാർഡ്&സ്ട്രോ ബോർഡ് ഇനത്തിൽ നാലാം തരത്തിലെ മുഹമ്മദ് അഫ്രാസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്കൂളിൻറെ അഭിമാനമായി.അഫ്രാസിന് അഭിനന്ദനങ്ങൾ...!

Monday, 17 November 2014

വിസ്മയ പ്രകടനവുമായി സർക്കസ് കലാകാരൻമാർ

നിരന്തര പരിശീലനത്തിലൂടെ നേടിയെടുത്ത സാഹസീക പ്രകടനങ്ങൾ അവതരിപ്പിച്ച് തലശ്ശേരി ലക്ഷ്മി സർക്കസ് ടീമിലെ കലാകാരൻമാർ കുട്ടികൾക്ക് വിസ്മയക്കാഴ്ചകൾ സമ്മാനിച്ചു.