കേരവൃക്ഷത്തിൻറെ വൈവിധ്യമാർന്ന ഉപയോഗങ്ങൾ വെളിപ്പെടുത്തുന്ന പ്രദർശനത്തിന് കാസറഗോഡ് ജില്ല സാമൂഹ്യശാസ്ത്രോത്സവത്തിൽ അംഗീകാരം.എൽ പി വിഭാഗം കളക്ഷനിലാണ് നാലാംതരം വിദ്യാർത്ഥികളായ ഷഹനാസും തുഫൈലും എ ഗ്രേഡോടെ ഒന്നാമതായത്. തെങ്ങുമായി ബന്ധപ്പെട്ട നൂറിലേറെ വസ്തുക്കളുടെയും വിവിധങ്ങളായ ഭക്ഷ്യവസ്തുക്കളുടെയും പ്രദർശനമാണ് നടന്നത്.തെങ്ങോല കൊണ്ടുളള കളിപ്പാട്ടങ്ങൾ.തെയ്യച്ചമയങ്ങൾ.പുഡിംഗ്,വിത്തുകൾ,പൊങ്ങ്,തെങ്ങിൻറെ വിവിധഭാഗങ്ങൾ,കൗതുകവസ്തുക്കൾ,ചക്കര,അടുക്കളഉപകരണങ്ങൾ,ഏറ്റുകൊണ്ട,കൊരമ്പ,ഈർക്കിൽ രൂപങ്ങൾ തുടങ്ങിയവ കാണികൾക്ക് കൗതുകക്കാഴ്ചയായി.
തുഫൈലും ഷഹനാസും അസംബ്ലിയിൽ പ്രധാനാധ്യാപകനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു
No comments:
Post a Comment