കുട്ടികളുടെ കൂട്ടുകാരൻ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.ചാച്ചാജിയെ അറിഞ്ഞും സ്നേഹം പങ്കിട്ടും മധുരമുണ്ടും കുട്ടികൾ ശിശുദിനം അവിസ്മരണീയാനുഭവമാക്കി.ഹെഡ്മാസ്റ്റർ എ പവിത്രൻ മാസ്റ്ററുടെ പ്രഭാഷണത്തോടെ പരിപാടികൾക്ക് തുടക്കമായി.പ്രീ പ്രൈമറിയിലെ ഷഹൽ നെഹ്റുവായി വേഷമിട്ടു.കുട്ടികൾ കൂട്ടത്തോടെ നെഹ്റുസ്തുതിഗീതം ആലപിച്ചു.കുട്ടികളുടെ അവകാശങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടുളള റാലി ശ്രദ്ധേയമായി.വാർഡ് മെമ്പർ രാജേന്ദ്രപ്രസാദിൻറെ ശേഖരത്തിൽ നിന്നുളള നെഹ്റുവിൻറെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം നടന്നു.പ്രത്യേക മാതൃസംഗമത്തിൽ കെ ഹരിദാസ് മാസ്റ്റർ,കെ ശ്രീജ എന്നിവർ ക്ളാസ്സെടുത്തു.കുട്ടികളുടെ അവകാശങ്ങളിൽ ഊന്നൽ നൽകിയ ക്ളാസ് അമ്മമാരിൽ നല്ല പ്രതികരണമുണ്ടാക്കി.'സാക്ഷരം' കുട്ടികളുടെ കലാപരിപാടികൾ അമ്മമാരും കുട്ടികളും ഹർഷാരവത്തോടെ ആസ്വദിച്ചു.വാർഡ് മെമ്പർ കെ ഇ എ ബക്കർ,പിടിഎ വൈസ്പ്രസിഡണ്ട്,മദർ പി ടി എ പ്രസിഡണ്ട്,ബി പി ഒ ശിവാനന്ദൻ മാസ്റ്റർ,പിടിഎ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment