ഉപജില്ല കായികമേളയിൽ തിളക്കമാർന്ന വിജയവുമായി ജി എം യു പി എസ് പളളിക്കര.എൽ പി മിനി വിഭാഗത്തിൽ ചാമ്പ്യൻമാരാകാനും എൽ പി കിഡ്ഡീസിൽ റണറപ്പാകാനും സ്കൂളിനായി.എൽ പി മിനി 50 മീറ്ററിലും 100 മീറ്ററിലും അഹമ്മദ് ഷാക്കിർ ഒന്നാം സ്ഥാനം നേടി.എൽ പി കിഡ്ഡീസ് 50 മീറ്ററിലും 100 മീറ്ററിലും സഫ്വാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മറ്റിനങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.താരങ്ങളെ അസംബ്ളിയിൽ അനുമോദിച്ചു.ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടത്തി.സ്വന്തമായി ഗ്രൗണ്ടില്ല എന്ന പരിമിതി മറികടന്നാണ് സ്കൂൾ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്.
No comments:
Post a Comment