അധ്യാപികയും എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ. ബി ഹൃദയകുമാരി (84) ഓർമ്മയായി.സാഹിത്യ വിമർശനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹൃദയകുമാരി വിദ്യാഭ്യാസ പരിഷ്കരണത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകി.ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതിയുടെ അധ്യക്ഷയും സ്കൂൾപാഠ്യപദ്ധതി പരിഷ്കരണത്തിനുളള കരിക്കുലം കമ്മിറ്റി അംഗവുമായിരുന്നു.നവീനവും യുക്തിഭദ്രവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി നിരന്തരം വാദിക്കുകയും എഴുതുകയും ചെയ്തു.
കവിയും സ്വാതന്ത്ര സമരസേനാനിയുമായിരുന്ന ബോധേശ്വരൻറെയും കാർത്യായനിയമ്മയുടെയും മകളാണ്.കവയിത്രി സുഗതകുമാരി സഹോദരിയാണ്.'കാൽപനികത' എന്ന പഠനത്തിന് 1991 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 'നവോത്ഥാനം','ആംഗല സമൂഹത്തിൽ,''ഓർമ്മകളുടെ വസന്തകാലം','ഹൃദയപൂർവ്വം'എന്നിവ പ്രധാനകൃതികളാണ്.'നന്ദിപൂർവ്വം' ആത്മകഥയാണ്.
ഹൃദയകുമാരി ടീച്ചർക്ക് വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ആദരാഞ്ജലികൾ...!
ഹഫ്സത്ത് തീരവാണിയിൽ ഹൃദയകുമാരി ടീച്ചറെ പരിചയപ്പെടുത്തുന്നു. .
No comments:
Post a Comment