ജീവിക്കാന്‍
വേണ്ടിയുള്ള വേഷങ്ങള്‍.
രാധാകൃഷ്ണന്‍
അടുത്തിലയുടെ ചാര്‍ളി ചാപ്ലിന്‍
എന്ന പുസ്തകത്തില്‍ ചാര്‍ളിയുടെ
ജീവിതകഥയാണ് ആവിഷ്കരിച്ചിട്ടുള്ളത്.ഘട്ടം
ഘട്ടമാ യാണ് ചാര്‍ളിയുടെ
ജീവിതം എഴുതിയിട്ടുള്ളത്.
വേദന
നിറഞ്ഞ ഏടുകള്‍,അനാഥ
മന്ദിരത്തിലേക്ക്,
അച്ഛന്റെ
വീട്ടില്‍,
അഭിനയത്തിന്റെ
ആദ്യ ചുവടുകള്‍,നാടക
സംഘത്തില്‍,
ജീവിക്കാന്‍
വേണ്ടിയുള്ള വേഷങ്ങള്‍,സിനിമയിലേക്ക്,
അനശ്വര
നായ തെണ്ടി,സിറ്റി
ലൈറ്റ്സ്,മോഡേണ്‍
ടൈംസ്,നിങ്കലും
ബാര്‍ബറും,വിവാഹ
ജീവിതം,ഗാന്ധിജിയോടൊത്തൊരു
ദിനം,നിശ്ശബ്ദ
സിനിമയുടെ രാജകുമാരന്‍,ഇങ്ങനെയാണ്
അദ്ദേഹം ചാര്‍ളിയുടെ ജീവിതം
തിരിച്ചിരിക്കുന്നത്.
എനിക്ക്
ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം
"ജീവിക്കാന്‍
വേണ്ടിയുള്ള വേഷങ്ങള്‍"
എന്നതാണ്,ആ
ഭാഗം വായിക്കുമ്പോള്‍ നമ്മുടെ
ഉള്ളം നിറയും.
ആ
കഥയിലെ ആശയം ഇങ്ങനെയാണ്.അച്ഛന്‍
മരിച്ചപ്പോള്‍ തന്നെ ചാപ്ലിന്റെ
കുടുംബം കഷ്ടപ്പാടിലായി.കുടുംബം
പോറ്റാന്‍ വേണ്ടി എല്ലാ
ശനിയാഴ്ച്ചയും ഉച്ച തിരിഞ്ഞ്
തെരുവുകളില്‍ ചെന്ന് പൂക്കള്‍
വില്‍ക്കും.അവിടന്ന്
നല്ല കാശ് കിട്ടുമായിരുന്നു.
വീട്ടില്‍
കൊണ്ടുപോയാല്‍ ചേട്ടനും,അമ്മയ്ക്കുമൊക്കെ
വളരെ സന്തോഷമായിരുന്നു.അങ്ങനെ
അവന്‍ പൂക്കള്‍ വില്‍ക്കാന്‍
വേണ്ടി മദ്യ ശാലയിലേക്ക്
പോയി.അത്
അവന്റെ അമ്മ കണ്ടു.
അതോടെ
പൂക്കച്ചവടം നിലച്ചു.
അങ്ങനെ
അമ്മയോട് സമ്മതം വാങ്ങി
ചാര്‍ളി ജോലിതേടി ഇറങ്ങി.അവസാനം
ഒരു മെഴുകുതിരിവില്‍പ്പനക്കാരന്
വേണ്ടി കത്തുകള്‍ എത്തിക്കുന്ന
ജോലി കിട്ടി.പിന്നെ
ഒരു ഡോക്ടറുടെ വീട്ടില്‍
തൂപ്പുകാരനായി ജോലി തേടിപ്പോയി.അവിടെ
നിന്ന് ഡോക്ടറുടെ ഭാര്യ
പറഞ്ഞു.ഇവന്‍
നമ്മുടെ വീട്ടില്‍ ജോലി
ചെയ്യട്ടെ എന്ന്.ആ
ജോലിയും അധികനാള്‍ നീണ്ടു
നിന്നില്ല.പിന്നെയും
എന്തെല്ലാം ജോലികള്‍.സ്ഥിതി
മെച്ചപ്പെട്ടപ്പോള്‍ രണ്ടു
മുറി വീടെടുത്തു.ഏട്ടന്‍
സിഡ്നിക്ക് വല്ലാത്ത
ജലദോഷമായിരുന്നു.അത്
അവനെ തോല്‍പ്പിച്ചു.വാടക
കൊടുക്കാന്‍ ഇല്ലാത്തതിനാല്‍
അവിടന്നും മാറി.അടുത്തത്
കളിപ്പാട്ട നിര്‍മ്മാണമായിരുന്നു.ചെരുപ്പ്
പെട്ടി,വര്‍ണ്ണ
ക്കടലാസ്,പശ,കാര്‍
ബോഡ്,തുടങ്ങിയവ
കൊണ്ട് ബോട്ടുണ്ടാക്കലായിരുന്നു
പണി.അത്
ചാര്‍ളി പെട്ടന്ന് പഠിച്ചു.അങ്ങനെ
അതു വിറ്റു നടന്നു.
അമ്മയുടെ
തയ്യല്‍ വരുമാനത്തില്‍ നിന്നു
ലഭിക്കുന്നതിനേക്കാള്‍
കുറവാണ് കളിപ്പാട്ടം വിറ്റാല്‍
കിട്ടുന്ന തുക.ആ
ജോലിയും നിര്‍ത്തി.അമ്മയ്ക്ക്
മാനസിക രോഗം വന്നു
ആശുപത്രിയിലായി.ഏട്ടന്‍
വീണ്ടും കപ്പലില്‍ ജോലിക്കു
പോയി.ചാര്‍ളി
തനിച്ചായി.ഊണും
ഉറക്കവുമില്ലാതായി.അങ്ങനെ
ചാര്‍ളിയുടെ ചേട്ടന്‍
വന്നു.അമ്മയെ
കാണാന്‍ പോയി.അമ്മയ്ക്ക്
വിശ്രമം വേണമെന്ന് പറഞ്ഞു.
അങ്ങനെ
ചാര്‍ളിയും,
സിഡ്നിയും
കൂടി സിനിമ തേടി നടന്നു.
കഷ്ടപ്പാടു
നിറഞ്ഞ ജീവിതത്തില്‍ നിന്ന്
ചാര്‍ളി ലോക പ്രശസ്തനായ
സിനിമാതാരമായി മാറി.അങ്ങനെ
ആ മഹാനടന്‍ എണ്‍പത്തി എട്ടാം
വയസ്സില്‍ 1977
ഡിസംബര്‍
25 ക്രിസ്തുമസ്
ദിനത്തില്‍ നമ്മോട് വിട
പറഞ്ഞു.ഈ
വേദനയുടെ കഥ എല്ലാവരും
വായിക്കണേ.......
റോഷിന്‍
രാജ്
7 എ
No comments:
Post a Comment