ഒരു
സമുദ്ര സചാരം
“സര്‍വജിത്തിന്റെ
സമുദ്രസഞ്ചാരം"
എന്ന
കഥ ഞാന്‍ വായിച്ചു.ഈ
കഥ എഴുതിയത് വി മാധവന്‍
നായരാണ്.ഇദ്ദേഹത്തിന്റെ
തൂലികാ നാമമാണ്"മാലി".
ഈ
കഥയിലെസര്‍വജിത്ത് എന്ന
കഥാപാത്രത്തെ എനിക്ക്
ഇഷ്ടപ്പെട്ടു.സര്‍വജിത്തിന്റെ
സാഹസികത ഹരം കൊള്ളിച്ചു.പ്രമോദ്
എന്ന ദുഷ്ടനായ മനുഷ്യനെ
നല്ലവനാക്കി അയാളുടെ
മാതാപിതാക്കളുടെ അടുത്തെത്തിച്ചതും,രജനി
എന്ന നിസ്സഹായയായ സ്ത്രീയെ
രക്ഷപ്പെടുത്തി അവരുടെ മകളുടെ
അടുത്തെ ത്തിച്ചതും മറ്റും
സര്‍വജിത്ത് ചെയ്ത നല്ല
കാര്യങ്ങളാണ്.
നിരപരാധികളായ
ജലാലി ഗോത്രക്കാരില്‍ മൂന്ന്
ആളുകളെ വെടിവെച്ചു കൊല്ലുന്നതിന്
പകരം അവരെ വേറേതെങ്കിലും
തരത്തില്‍ അനുനയിപ്പിക്കാമായിരുന്നു.രാജഹംസം
എന്നതോണിയില്‍ തൈലം തളിച്ചപ്പോള്‍
തോണിയും ,തുഴയും
ദ്രാവകമായി വെള്ളത്തില്‍
അലിഞ്ഞ് ചേര്‍ന്ന് ഇല്ലാതായി
എന്ന് പറയുന്നത് വിശ്വസിക്കാന്‍
പറ്റുന്നില്ല.
സര്‍വജിത്ത്
എന്ന കഥാപാത്രത്തിന്റെ നാട്
ഏതാണെന്നും കഥയുടെ അവസാനം
അയാള്‍ എങ്ങോട്ടാണ് തിരിച്ച്
പോകുന്നത് എന്ന് മനസ്സിലായില്ല.ഈ
കഥയില്‍ നിന്ന് എനിക്ക്
ഇഷ്ടപ്പെട്ട സന്ദര്‍ഭം
സര്‍വജിത്തിനെ മത്സ്യകന്യക
കടലിന്റെ അടിയിലേക്ക് വലിച്ച്
കൊണ്ടു പോയതും ,നീലേശ്വരി
എന്ന മത്സ്യകന്യകയുടെ മകളെ
വിവാഹം കഴിക്കാന്‍ സര്‍വജിത്തിനോട്
പറയുന്നതും കുറേ ദിവസം
സര്‍വജിത്ത് കടലിന്റെ അടിയില്‍
താമസിക്കുന്നതുമാണ്.
കൂട്ടുകാരെല്ലാം
വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഹഫ്സത്ത്
.പി
.എ
6
സി
No comments:
Post a Comment