Sunday, 2 March 2014


                                                വര്‍ണ്ണന
             ഇരുട്ടിന്റെ കരിമഷി മെല്ലെ അലിയാന്‍ തുടങ്ങി. അപ്പോഴേക്കും കിഴക്കിന്റെ മുഖത്ത് കുങ്കുമ വര്‍ണ്ണം പരന്നു. പുല്‍ തുമ്പിലെ മഞ്ഞു കണങ്ങള്‍ സൂര്യകിരണങ്ങളേറ്റ് തിളങ്ങാന്‍ തുടങ്ങി.മഴവില്ലിന്‍ അഴക് ചാര്‍ത്തിക്കെട്ടിയ പൂക്കള്‍ ആ കൊച്ചിളം കാറ്റില്‍ ചുറ്റിപ്പടര്‍ന്നു.കള കള നാദ മൊഴുക്കുന്ന ചെറു തോട്ടിന്‍ വക്കിലിരുന്ന് പ്രപഞ്ചത്തോട് മാക്രികള്‍ കുശലം പറയാന്‍ തുടങ്ങി.പൂമരച്ചില്ലയില്‍ നിന്നും കല പില കൂട്ടുന്ന തേന്‍ കുരുവികള്‍.പുല്ലാങ്കുഴല്‍ മാധുര്യം പോലെ പൂങ്കുയിലിന്റെ സ്യരരാഗത്തില്‍ മയിലുകള്‍ ആനന്ത നൃത്തമാടി.പൊന്നുഷസിന്റെ തിരുവിളക്ക് കത്തിച്ച് ആടിക്കളിക്കുന്ന പുഞ്ചപ്പാടങ്ങള്‍.തുഷാരകണങ്ങള്‍ വന്നുമൂടിയ അര്‍ധരാത്രി വീണ്ടും പ്രഭാതത്തെ മാടിവിളിച്ചു.
                                                                
                                          റംസീന കെ കെ
                                                                          7

No comments:

Post a Comment