കാബൂളിവാല
മഹാകവി
രവീന്ദ്രനാഥ ടാഗോറിന്റെ
'കാബൂളിവാലയും
മറ്റു കഥകളും'എന്ന
പുസ്തകത്തിലെ കാബൂളിവാല എന്ന
കഥ എന്റെ മനസ്സില്‍ നിന്ന്
മായുന്നേയില്ല.
എല്ലാവര്‍ക്കും
കാബൂളിവാലയെ വളരെ ഇഷ്ടമാണ്.കാബൂളിവാലയുടെ
വാങ്മയ ചിത്രം കഥാകാരന്‍
പ്രത്യേകം അവതരിപ്പിക്കുന്നു.മുഷിഞ്ഞതും
അയഞ്ഞതുമായ വസ്ത്രം,തലയില്‍
പൊങ്ങി നില്‍ക്കുന്ന
തലക്കെട്ട്,തോളില്‍
വലിയൊരു സഞ്ചി,കൈയ്യില്‍
മുന്തിരിക്കുലകള്‍,അങ്ങനെ
അയാളെ കണ്ടാല്‍ ഭയാനകമായ ഒരു
രൂപം.
കാബൂളിവാലയും,
മിനിയുമാണ്
ഇതിലെ പ്രധാന കഥാപാത്രം.
ഞങ്ങളെപ്പോലെ
ഒരു തൂവല്‍പക്ഷിയാണ്
മിനി.അച്ഛന്‍,അമ്മ
ഇവരടങ്ങുന്ന കുടുംബമാണ്
മിനിയുടേത്.
അവളൊരു
വായാടിയാണ്.അതുകൊണ്ടു
തന്നെ അച്ഛന് അവളെ ഒരുപാട്
ഇഷ്ടമാണ്.
എന്നാല്‍
അവളുടെ അമ്മ അവളെ എപ്പോഴും
ശകാരിക്കാറുണ്ട്.അവള്‍
അതൊന്നും കാര്യമാക്കാറില്ല.മിനിയുടെ
അച്ഛന്‍ എഴുതുന്ന ഒരു
ആത്മകഥയെപ്പോലെയാ ണ് ഈ ലേഖനം
എഴുതിയിരിക്കുന്നത്.അതിലെ
ഓരോരോ വരികളും നമ്മളെ അതിലേക്ക്
ആകര്‍ഷിപ്പിക്കുന്നു.കാബൂളിവാലയും,മിനിയും
തമ്മില്‍ കണ്ടുമുട്ടുന്ന ആ
നിമിഷമാണ് കഥയിലെ സന്തോഷപൂര്‍വ്വമായ
നിമിഷം.ആദ്യം
കണ്ടു മുട്ടിയപ്പോള്‍ മിനിയുടെ
മനസ്സില്‍ പേടിയുണ്ടായിരുന്നു.
ദിവസങ്ങള്‍
കടന്നു പോകും തോറും മിനിയുടെ
മനസ്സിലുണ്ടായ ഭയം
മാറി.കാബൂളിവാലയും,മിനിയും
പ്രിയ കൂട്ടുകാരായി മാറുന്നു.അവളുടെ
പ്രിയ കൂട്ടുകാരന്‍ അവള്‍ക്കെന്നും
ബദാമും,
ഉണക്കമുന്തിരിയുമാണ്
കൊടുക്കാറ്.
കാബൂളി
വാലയുടെയും,മിനിയുടെയും
സുഹൃത്ബന്ധത്തില്‍ ഒരു വലിയ
വിടവുണ്ടായി.
കാബൂളിവാലയുടെ
കൈയ്യില്‍ വിലങ്ങ് വീണു.
രണ്ടു
വശത്തും പോലീസുകാര്‍.മിനിയുടെ
അച്ഛന്‍ തിരക്കിയപ്പോഴാണ്
അത് മനസ്സിലായത്.അവരുടെ
അയല്‍ക്കാരിലൊരാള്‍ കാബൂളിവാലയില്‍
നിന്ന് റാം പുരിഷാള്‍ വാങ്ങിയിട്ട്
പണം കൊടുത്തില്ല.പണം
ചോദിക്കാന്‍ ചെന്നപ്പോള്‍
താന്‍ ഷാള്‍ വാങ്ങിയിട്ടില്ലെന്ന്
അയാള്‍ കള്ളം പറഞ്ഞു.വഴക്കില്‍
കലാശിച്ചപ്പോള്‍ കാബൂളിവാല
അയാളെ കുത്തി.അങ്ങനെ
അവള്‍ക്ക് കാബൂളിവാല എന്ന
കൂട്ടുകാരനെ ജീവിതത്തില്‍
നിന്നും മായ്ക്കേണ്ടി വന്നു.
വര്‍ഷങ്ങള്‍
കൊഴിഞ്ഞു പോയി.ആ
സന്ദര്‍ഭത്തില്‍ എല്ലാവരും
ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും
മിനിയുടെയും കാബൂളിവാലയുടെ
യും ജീവിതത്തില്‍ എന്തു
സംഭവിച്ചെന്ന്?'കൂട്ടുകാരെ
നിങ്ങളുടെ മിനിക്ക് കല്ല്യാണ
പ്രായമെത്തി.
അങ്ങനെയിരിക്കെ
മിനിയുടെ കല്ല്യാണത്തിനായി
വീടൊരുങ്ങിക്കഴിഞ്ഞു.
വീട്ടില്‍
വര്‍ണ്ണം ചിതറിയതുപോലെ
തിളങ്ങുന്ന ദീപങ്ങള്‍.എല്ലാവരും
വളരെ തിരക്കിലാണ്.ആ
നിമിഷമാണ് ഒരാള്‍ വേദിയിലേക്ക്
കടന്നു വന്നത്.ഇരുപത്തിയഞ്ച്
വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ്
മിനിയെ കാണാന്‍ കാബൂളിവാല
വരികയാണ്.മിനിയുടെ
അച്ഛന് അയാളെ മനസ്സിലായില്ല.
അവരുടെ
ആ കളങ്കമില്ലാത്ത ചിരിയിലൂടെ
കാബൂളിവാലയെ അയാള്‍ക്ക്
തിരിച്ചറിയാന്‍ പറ്റി.
പണ്ടത്തെപ്പോലെ
നീട്ടിവളര്‍ത്തിയ താടിയോ ,
മുടിയോ,ഉശിരോ
അയാള്‍ക്കില്ലായിരുന്നു.മിനിയുടെ
അച്ഛന്‍എന്തൊക്കെയോ പറഞ്ഞ്
അയാളെ ഒഴിപ്പിക്കാന്‍
നോക്കി.കാബൂളിവാല
പോകാന്‍കൂട്ടാക്കിയില്ല.ആ
പാവം എവിടെ നിന്നോ പണം കടം
വാങ്ങി മിനിക്ക് വേണ്ടി
ബദാമും,ഉണക്കമുന്തിരിയും
കൊണ്ടു വന്നിട്ടുണ്ട്.പാവം
അയാള്‍ക്ക്,മിനിയ്ക്ക്
കല്ല്യാണ പ്രായം എത്തിയെന്ന്
അറിഞ്ഞില്ല.അയാളോട്
സഹതാപം തോന്നി അച്ഛന്‍ മിനിയെ
വിളിച്ചു.
പക്ഷെ
മിനി അതിന് തടസ്സം പറഞ്ഞു.അത്
കൂട്ടാക്കാതെ മിനിയെ ഒരിക്കല്‍
കൂടി വിളിച്ചു.മിനി
കല്ല്യാണവേഷത്തില്‍ വേദിയിലേക്ക്
വന്നു.മിനിയ്ക്ക്
കാബൂളിവാലയെ മനസ്സിലായില്ല.എന്നാല്‍
അയാളുടെ ചിരി,അത്
അവളെ ഓര്‍മ്മയില്‍
നിന്നുണര്‍ത്തി..പാവം,ഒരു
അഴുക്കു ഭാണ്ഡത്തെപ്പോലെ
അവിടെ ഇരിക്കുന്ന സമയത്ത്
അയാളെ കാത്തു നില്‍പുണ്ടാവും
അയാളുടെ പ്രിയ മകള്‍
പാര്‍വ്വതി.വിവാഹ
മംഗള സംഗീതം വീണ്ടും ഒഴുകി.ഹേമന്ത
സൂര്യന്‍ അവിടെ പ്രകാശം
വിതറി.ആ
ചെറിയ കല്‍ക്കത്ത തെരുവിലെ
വീട്ടില്‍ തരിശായ പര്‍വ്വതങ്ങളെ
മുമ്പില്‍ കണ്ടുകൊണ്ട്
നിരാശനായി കാബൂളിവാല
അങ്ങനെയിരുന്നു.
പാവം
എത്ര സ്നേഹ സ്വരൂപനായ വ്യക്തിയാണ്
കാബൂളിവാല.കാബൂളിവാല
തന്റെ മകളെ കണ്ടുവോ?
എന്റെ
മനസ്സിലെ വേദന മാറുന്നേയില്ല.നിങ്ങളെല്ലാവരും
ഈ കഥ വായിക്കണം.
എന്ന്
സ്നേഹ പൂര്‍വ്വം
പുണ്യ
രവീണ്‍ പി
7
എ
No comments:
Post a Comment