നന്മ
നിറഞ്ഞ കുഞ്ഞിക്കൂനന്‍
കുഞ്ഞിക്കൂനന്‍
എന്ന നോവല്‍ എഴുതിയത്
പി.നരേന്ദ്രനാഥാണ്.
കുട്ടികള്‍ക്കായാണ്
ഈ പുസ്തകം ഇറക്കിയത്.ഞാന്‍
വായിച്ച പുസ്തകങ്ങളില്‍
എന്നെ ഏറ്റവും കൂടുതല്‍
ആകര്‍ഷിച്ചതും,രസിപ്പിച്ചതും
ഈ പുസ്തകമാണ്.
ഈ
കഥ വായിക്കുമ്പോള്‍ ഞാന്‍
സ്വയം അനുഭവിക്കുന്നത്
പോലെയുണ്ട്.
കുഞ്ഞിക്കൂനന്‍
തന്നെയാണ് പ്രധാന കഥാ
പാത്രം.ചെറുപ്പത്തില്‍
തന്നെ നാടിനെ രക്ഷിച്ചതും,മന്ത്രിയാകാനും
ഭാഗ്യം ലഭിച്ച കുഞ്ഞിക്കൂനനായ
ബാലന്റെ കഥയാണിത്.ആദ്യത്തെ
കഥയെകൊണ്ട് തന്നെ അവസാനവും
കഥ പൂര്‍ത്തിയാക്കുന്നു.കുഞ്ഞിക്കൂനന്‍
ഒട്ടേറെ ത്യാഗങ്ങള്‍ ഈ കഥയില്‍
സഹിക്കുന്നതായി നരേന്ദ്രനാഥ്
സൂചിപ്പിക്കുന്നു.അച്ഛന്റെ
സ്നേഹം ലഭിക്കാത്ത കുഞ്ഞുപയ്യനാണ്
കുഞ്ഞിക്കൂനന്‍.സ്വന്തം
മകനെപ്പോലെ കുഞ്ഞിക്കൂനനെ
വളര്‍ത്തിയതും ശുശ്രൂഷിച്ചതും
എഴുത്താശാനാണ്.കുഞ്ഞിക്കൂനന്‍
പഠിക്കുമ്പോള്‍ പരിഹാസങ്ങള്‍
കുട്ടികളില്‍ നിന്നുണ്ടായിരുന്നു.പക്ഷെ
കുഞ്ഞിക്കൂനന്‍ സങ്കടപ്പെട്ടില്ല.
തോറ്റുകൊടുത്തില്ല.
പരിഹാസങ്ങളെ
മറികടന്നു.കുട്ടികള്‍ക്ക്
അതിനെക്കാളും വലിയ പരിഹാസം
കുഞ്ഞിക്കൂനനില്‍ നിന്ന്
കേള്‍ക്കേണ്ടി വരുന്നു.
കുഞ്ഞിക്കൂനന്‍
ചെറുപ്പത്തില്‍ പാല് കിട്ടാതെ
കരഞ്ഞു.
പാലെങ്ങനെ
കിട്ടാനാ...
അമ്മ
മരിച്ചുപോയില്ലേ.കുഞ്ഞിക്കൂനന്
പാല് കൊടുത്ത ഒരു ആടായിരുന്നു
വെളുമ്പി.എഴുത്താശാന്റെ
ആടാണ് വെളുമ്പി.ഒരുപാട്
ത്യാഗങ്ങള്‍ സഹിച്ചാണ്
കുഞ്ഞിക്കൂനന്‍ മുക്കോമാരുടെ
അടുത്തെത്തിയത്.
അവിടെ
ഉണ്ടായിരുന്നത് സ്നേഹം
വാരിക്കോരി കൊടുക്കുന്നവരായിരുന്നു.
മുക്കോമാര്ക്കിടയില്
താമസിക്കുമ്പോള്‍ കുഞ്ഞിക്കൂനന്‍
പറഞ്ഞതാണ് ഈ വാക്ക്.
എന്നെ
കൂടുതല്‍ സന്തോഷിപ്പിച്ചതും,
ആകര്‍ഷിപ്പിച്ചതും
ഈ വാക്കാണ്.സ്നേഹമേ,തീര്‍ച്ചയായും
നീ തന്നെ ഈശ്യരന്‍.രാജാവ്
കുഞ്ഞിക്കൂനന് കാശ് നല്‍കി.അപ്പോള്‍
അതെല്ലാം തന്നെ സ്നേഹിച്ച
മുക്കോമാര്‍ക്ക് കൊടുക്കാനാണ്
കുഞ്ഞിക്കൂനന്‍ പറഞ്ഞത്.കുഞ്ഞിക്കൂനനെ
കാളിക്ക് ബലികൊടുക്കാന്‍
കൊള്ളക്കാര്‍ പിടിച്ചു
കൊണ്ടുപോയി.
കുഞ്ഞിക്കൂനന്‍
ബുദ്ധി കൊണ്ടും ധൈര്യം കൊണ്ടും
അവിടന്ന് രക്ഷപ്പെട്ടു. എങ്കിലും
ഇതെല്ലാം സംഭവിക്കുന്നതിന്
മുന്‍പെ കുഞ്ഞിക്കൂനന്റെ
വളര്‍ത്തച്ഛന്‍
മരിച്ചിരുന്നു.മരിക്കുമ്പോള്‍
എഴുത്താശാന്‍ ഇങ്ങനെ
പറഞ്ഞിരുന്നു.'നന്മയെ
ഒരു നാളും കൈ വെടിയരുത്,
ഒരിക്കലും
നുണ പറയരുത്,
അസത്യത്തെയും
തിന്മയെയും മരിക്കും വരെ
എതിര്‍ക്കണം,
എന്റെ
മോന്‍ നന്നാവും,പഠിച്ച്
വല്ല്യ ആളാവും,എന്റെ
കുട്ടി വല്ല്യ ആളാകുന്നത്
സ്യര്‍ഗ്ഗത്തില്‍ നിന്നും
ഞാന്‍ നോക്കി നില്‍ക്കും '.ഈ
വാക്ക് കുഞ്ഞിക്കൂനന്‍
ഇടയ്ക്കിടെ ഓര്‍മ്മിക്കും.എനിക്ക്
തോന്നുന്നത് എഴുത്താശാന്റെ
വാക്കുകളാണ് കുഞ്ഞിക്കൂനന്
ധൈര്യവും,
ഉന്മേഷവും
നല്‍കിയതെന്നാണ്.എഴുത്താശാന്‍
ഇല്ലായിരുന്നെങ്കില്‍
കുഞ്ഞിക്കൂനന്‍ പാല്‍ കിട്ടാതെ,
ഒരു
തുള്ളി വെള്ളം കിട്ടാതെ
മരിച്ചു പോകുമായിരുന്നു.
ഈ
പുസാതകം ഇറക്കിയത് സി.ഡി
ബുക്സാണ്.ഈ പുസ്തകത്തിന്റെ
വില 50
രൂപയാണ്.
കുഞ്ഞിക്കൂനനെ
ഒന്ന് വായിച്ചുനോക്കൂ
കൂട്ടുകാരെ...............
റഹീമ.പി.എം
7
എ
No comments:
Post a Comment